Wednesday, June 12, 2019 Last Updated 24 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 12.54 PM

രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകളുമായി പാനാസോണിക് ഇന്ത്യയിലേക്ക്

Panasonic

രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകളുമായി ജാപ്പനീസ് ഇലക്ട്രോണിക് ബ്രാന്റ് പാനാസോണിക് ഇന്ത്യന്‍ വിപണിയില്‍. 20,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള രണ്ട് സ്മാര്‍ട്‌ഫോണുകളാണ് പാനസോണിക് വിപണിയിലെത്തിച്ചിരിക്കുന്നത്.

പാനസോണിക് എലൂഗ എക്‌സ് വണ്‍, എലൂഗ എക്‌സ് വണ്‍ പ്രോ സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എലൂഗ എക്‌സ് വണ്‍ പ്രോ ഫോണിന് 23,000 രൂപയാണ് വില, എലൂഗ എക്‌സ് വണ്‍ പ്രോയ്ക്ക് 27,000 രൂപയാണ് വില. സില്‍വര്‍, ഗ്രേ നിറങ്ങളിലാണ് ഫോണുകള്‍ എത്തുന്നു.

എലൂഗ എക്‌സ് വണ്‍ പ്രോയില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് രണ്ട് ഫോണുകളുടെയും പ്രത്യേകത. രണ്ട് ഫോണുകളിലും ഒപ്പോ എഫ്9 പ്രോ, നോക്കിയ 5.1 പ്ലസ്, റിയല്‍മി വണ്‍ പോലുള്ള ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ശക്തിയേറിയ ചിപ്പ്‌സെറ്റായ മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

രണ്ട് ഫോണുകള്‍ക്കും 2280 X 1080 പിക്‌സല്‍ റസലൂഷനില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണുള്ളത്. ഫോണുകളുടെ പിന്‍ ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. കൂടാതെ, ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനവും ഫോണിലുണ്ട്.

നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് എലൂഗ എക്‌സ് വണിലുള്ളത്. എന്നാൽ, എക്‌സ് വണ്‍ പ്രോയില്‍ ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്. സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണില്‍ ലഭ്യമാണ്.

16 മെഗാപിക്‌സല്‍ സെന്‍സററും അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുമാണ് ഡ്യുവല്‍ റിയര്‍ ക്യാമറയാണ് രണ്ട് ഫോണിലും ഉള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളിനുമായി 16 മെഗാപ്കിസലിന്റെ സെല്‍ഫി ക്യാമറയും ഒരുങ്ങുന്നു. ഒക്ടോബര്‍ പത്ത് മുതല്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും.

Ads by Google
Ads by Google
Loading...
TRENDING NOW