Wednesday, October 17, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 11.28 AM

ഓഹരി വിപണി നഷ്ടത്തില്‍ തന്നെ; സെന്‍സെക്‌സ് 300 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: ദിവസങ്ങളായി ഓഹരി വിപണിയിലെ നഷ്ടം ഇന്നും വ്യാപാരത്തെ ബാധിച്ചു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 3013.95 പോയന്റ് നഷ്ടത്തില്‍ 34,872.44ലും ദേശീയ സൂചികയായ നിഫ്റ്റി 118.50 പോയന്റ് നഷ്ടത്തില്‍ 10,478.20ലും എത്തി. ഇന്നലെ സെന്‍സെക്‌സ് 800 പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

രൂപയുടെ മൂല്യം തകര്‍ന്നതും ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും കുറഞ്ഞു. ആറു73.52 രൂപയാണ് ഇന്നത്തെ ഒരു ഡോളറിന്റെ മൂല്യം. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 286 കമ്പനികള്‍ മാത്രമാണ് ലാഭത്തിലുള്ളത്.

പിസി ജ്വലര്‍ ലിമിറ്റഡ്, ബല്‍റാംപൂര്‍ ചീനിമില്‍സ്, ക്വാളിറ്റി, ടൈറ്റാന്‍ കമ്പനി, മാന്‍പസന്ത് ബീവറേജ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW