Sunday, November 18, 2018 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 10.26 AM

ചെന്നൈയിലെ പാവങ്ങളുടെ 'രണ്ടുരൂപ ഡോക്ടര്‍' വിടപറഞ്ഞു ; അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത് അനേകര്‍ ; ചികിത്സയ്ക്ക് ഫീസ് വാങ്ങിയിരുന്നത് വെറും രണ്ടുരൂപ

uploads/news/2018/10/254231/dr-jaganmohan.jpg

ചെന്നൈ: രോഗികളില്‍ നിന്നും ചികിത്സയ്ക്കായി ഒരു രുപ മുതല്‍ 20 രൂപ വരെ മാത്രം ഫീസ് വാങ്ങിയിരുന്ന '20 രൂപാ' ഡോക്ടര്‍ ജഗന്‍മോഹന്‍ വിടവാങ്ങി. രോഗികള്‍ക്ക് താങ്ങാവുന്ന ഫീസ് നിരക്കില്‍ ചികിത്സ നടത്തിയിരുന്ന ജഗന്‍മോഹന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയില്‍ നിന്നും പുറത്തു നിന്നും അനേകരാണ് കണ്ണീരോടെ എത്തിച്ചേര്‍ന്നത്. പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗൻ മോഹൻ (78) ബുധനാഴ്ച രാത്രിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്മരണമടഞ്ഞത്.

മന്ദവേലി ആർ.കെ. മഠ് റോഡിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാൻ ചെന്നൈയിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനുപേർ എത്തി. ചെന്നൈയിലെ ആര്‍കെ മുത്ത് റോഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനും വസ്ത്രശാലയ്ക്കും ഇടയിലുള്ള ക്‌ളിനിക്ക് കൂടി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലേക്ക് കാലാവസ്ഥയെ പോലും അവഗണിച്ച് അവസാനമായി ഒരു നോക്കു കാണാന്‍ അനേകരാണ് എത്തിയത്.

'' പതിനാറാം വയസ്സില്‍ വിവാഹം കഴിച്ച് ചെന്നൈയില്‍ എത്തിയ കാലം മുതല്‍ എല്ലായ്‌പ്പോഴം വന്നിരുന്നത് ഇവിടെയാണ്. അദ്ദേഹം ആദ്യം ചികിത്സയ്ക്കായി ഒരു രൂപയായിരുന്നു വാങ്ങിയിരുന്നത്. പിന്നീട് അത് രണ്ടു രൂപയാക്കി. പണമില്ലെങ്കില്‍ പോലും കാര്യമാക്കിയിരുന്നില്ല. പിന്നീട് നല്‍കിയാല്‍ മതിയെന്ന് പറയും. ഇനി ഞങ്ങള്‍ക്ക് അങ്ങിനെ ആരുണ്ട്? 67 കാരിയായ സെല്‍വിഅമ്മ വിതുമ്പലോടെയാണ് അത് പറഞ്ഞത്. '' അദ്ദേഹത്തിന്റേത് മാന്ത്രിക കൈ ആയിരുന്നു. ഒരിക്കല്‍ മകന് വയറു വേദനയുണ്ടായി. കിഡ്‌നിയില്‍ കല്ല് മൂലം സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. ഇവിടെ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊണ്ടുവന്നു. അദ്ദേഹം ഗുളികയും കുത്തിവെയ്പ്പും നല്‍കി. ഒരു പണം പോലും വാങ്ങിയില്ല. മകന് വേഗം സുഖപ്പെട്ടു'' സെല്‍വിയമ്മ കൂട്ടിച്ചേര്‍ത്തു.

സെല്‍വിയമ്മയെപ്പോലെ ഡോക്ടറുടെ കാരണ്യത്തെക്കുറിച്ചുള്ള അനേകം കഥകള്‍ പലര്‍ക്കും പറയാനുണ്ട്. സാധുക്കളായ ആള്‍ക്കാര്‍ക്കിടയിലായിരുന്നു ജഗ്‌മോഹന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന തികച്ചും സൗജന്യമായിരുന്നു. കൂലിപ്പണിക്കാർ, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകൾ, ചേരിനിവാസികൾ തുടങ്ങിയവരായിരുന്നു ഇതിൽ ഭൂരിഭാഗവും. കുറഞ്ഞ ഫീസ് മാത്രമായിരുന്നു ഇദ്ദേഹം രോഗികളിൽനിന്ന് വാങ്ങിയിരുന്നത്. ജഗ്‌മോഹന്‍ ഫീസായി ആകെ വാങ്ങിയിരുന്നത് ഒരു രൂപയാണ്. അത് പിന്നീട് രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ നിരക്ക് കൂട്ടി ഇപ്പോള്‍ 20 രൂപയാക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫീസ് 20 ആക്കിയത്.

'രണ്ടുരൂപ ഡോക്ടര്‍' എന്ന് തുടക്കത്തില്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ '20 രൂപാ ഡോക്ടര്‍' എന്നാക്കി. തന്റെ രോഗികളോട് അങ്ങേയറ്റം കാരുണ്യവാനായിരുന്ന ഡോക്ടര്‍ പണത്തെക്കുറിച്ച് വിഷമിച്ചിരുന്നില്ല. തന്നെ കാണാന്‍ വരുന്ന രോഗികഴില്‍ ആരൊക്കെ ഫീസ് നല്‍കുന്നുണ്ടെന്ന് പോലും നോക്കാറില്ലായിരുന്നു. ആദ്യമെല്ലാം അദ്ദേഹത്തിന്റെ മേശയ്ക്ക് സമീപത്ത് വെച്ചിരുന്ന ബോക്‌സിലേക്ക് ആള്‍ക്കാര്‍ തുട്ടുകള്‍ ഇടുന്നതായിരുന്നു രീതി. ''ഇനി ഞങ്ങള്‍ക്ക ആരുണ്ട്?'' എന്ന ചോദ്യം സെല്‍വിയമ്മയെപ്പോലെ വിങ്ങിപ്പൊട്ടിയും കണ്ഠമിടറിയും പലരും ചോദിക്കുന്നു.

തീരെ പണമില്ലാത്തവര്‍ക്ക് മരുന്ന് പോലും അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നു. തന്റെ ക്‌ളിനീക്കില്‍ വെറും 10 രൂപയ്ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടിംഗ് ഫീസായി 200 രൂപ വാങ്ങുമ്പോള്‍ 15 വര്‍ഷമായി ചെന്നൈയില്‍ ജഗ്‌മോഹന്റെ ക്‌ളീനിക്ക് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. 1940 ല്‍ ജനിച്ച ജഗ്‌മോഹന്‍ 1970 കളിലാണ് ക്‌ളിനിക്ക് തുടങ്ങിയത്.

സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ 69 ലെ തന്റെ ബാച്ചിന്റെ ഒരു ഫോട്ടോ ക്‌ളിനിക്കിന്റെ ചുവരില്‍ അദ്ദേഹം പതിച്ചിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും മരുമകനും കൊച്ചുമകനുമൊപ്പമായിരുന്നു ഡോക്ടര്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്. ശ്രീവില്ലിപുത്തൂര്‍ സ്വദേശിയായ ഡോക്ടറുടെ പിതാവും ഭിഷഗ്വരമായിരുന്നു. ചികിത്സയെ ഒരു ജീവകാരുണ്യപ്രവര്‍ത്തനമായി കണ്ടിരുന്ന പിതാവില്‍ നിന്നാണ് ഈ ഗുണം ജഗ്‌മോഹനും കിട്ടിയത്. അദ്ദേഹത്തിന്റെ കാരുണ്യമനസ്സ് തൊട്ടറിഞ്ഞവരായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.

Ads by Google
Friday 05 Oct 2018 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW