Thursday, May 23, 2019 Last Updated 23 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 04.25 PM

കേരളം പെട്രോള്‍-ഡീസല്‍ വില കുറയ്ക്കില്ല; നിലപാട് കടുപ്പിച്ച് തോമസ് ഐസക്ക്

uploads/news/2018/10/253976/thomas-isaac.jpg

തിരുവനന്തപുരം: കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവു വരുത്തണമെന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്‍ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. ഡീസലിന് 14 രൂപയും പെട്രോളിന് 9 രൂപയുമാണ് കേന്ദ്രം നികുതിയില്‍ വര്‍ധിപ്പിച്ചിട്ടുളളത്. ഇത്ര ഉയര്‍ന്ന തുക വര്‍ധിപ്പിച്ചിട്ടാണ് ഇപ്പോള്‍ രണ്ടര രൂപ കുറച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന വില എത്രയാണോ, അത്രയും വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകണം. അങ്ങനെയെങ്കില്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപ കുറച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW