Sunday, July 07, 2019 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 03.22 PM

എണ്ണ വിലയില്‍ നേരിയ ആശ്വാസം; പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ച് കേന്ദ്രം

uploads/news/2018/10/253969/arun-jailty.jpg

ന്യൂഡല്‍ഹി : എണ്ണവിലയില്‍ നേരിയ ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

നികുതി ഇനത്തില്‍ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. പെട്രോളിയം കമ്പനികള്‍ ഒരു രൂപയുടെ കുറവുകൂടി വരുത്തിയതോടെയാണ് രണ്ടര രൂപയുടെ കുറവുണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ ഇളവ് വരുത്തണമെന്നും നികുതി ഇളവ് വരുത്തണമെന്നും സംസ്ഥാനങ്ങള്‍ വില കുറച്ചില്ലെങ്കില്‍ ജനം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്‌സൈസ് തീരുവ കുറച്ച് എണ്ണവില താഴ്ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് 21,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW