Friday, June 21, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 12.57 PM

സൗദിയിലെ പ്രവാസി മലയാളി നിർമ്മിക്കുന്ന " കൺമണി " ചിത്രീകരണം പൂർത്തിയായി

uploads/news/2018/10/253944/Gulf041018c.jpg

താഴത്ത് വീട്ടിൽ ഫിലിംസിന്റെ ബാനറിൽ "ചിന്ന ദാദ ", "ദി റിയാക്ഷൻ "എന്നീ ചിത്രങ്ങൾക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എൻ ഗോപാലകൃഷ്ണൻ ( GK) നിർമ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് "കൺമണി " .

പൊക്കിൾകൊടി അറ്റ് വീഴുന്നത് മുതൽ ചിതയിലെടുക്കും വരെപിൻതുടരുന്ന പെണ്ണുടലിനോടുള്ള അതിക്രമങ്ങൾ തുടർക്കഥയാകുമ്പോൾ, കണ്ണെഴുതിപൊട്ട് തൊടുവിച്ച് കുപ്പിവളയും പട്ട് പാവാടയും അണിയിച്ച് മുറ്റത്തും തൊടിയിലും നിലക്കാത്ത പാദസ്വര നാദം സ്വപ്നം കാണുന്ന മാതാപിതാക്കളുടെനെഞ്ചിനുള്ളിൽ ചിലപ്പോഴെങ്കിലും പെണ്ണ് പിറക്കരുതേയെന്നുള്ള വിലാപം ഉണ്ടാകാം .

മനുഷ്യ മനസാക്ഷിയുടെ മുന്നിൽ " കൺമണി " ഒരു വിങ്ങലായ്മാറുകയാണ്. കാത്തിരുന്നു ലഭിച്ച മകളുടെ തിരോധാനവും ദുരൂഹമരണവും ഇവിടെ ചർച്ചയാകുന്നു. വെളുക്കെ ചിരിച്ചു കൊണ്ട് കടന്നു വരുന്ന രക്തബന്ധുക്കളുടെ ഉള്ളിൽ പോലും പ്രായഭേദമില്ലാത്ത കാമ കഴുകൻന്മാർ ഒളിഞ്ഞിരിക്കുന്നത് മറനീക്കി പുറത്ത് വരുന്നു.

"കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവൻ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോൾ യഥാർത്ഥ കുറ്റക്കാരനോടുള്ള പ്രകൃതിയുടെ പ്രതികാരം കുറ്റാരോപിതനിലൂടെ നടപ്പിലാക്കി നീങ്ങുന്ന കാലത്തിന്റെ കഥയാണ് കൺമണി പറയുന്നത്" .
ഗ്രാമത്തിന്റെ ഭംഗിയും തെയ്യത്തിന്റെ നിറവും അസുരതാളവും ചേർന്ന ദൃശ്യാ അനുഭവമാണ് ഈ ഹ്രസ്വചിത്രം.

സീരിയൽ താരങ്ങളായ സന്തോഷ് കൃഷ്ണ, കെ പി എ സി വിത്സൻ, മധു പട്ടത്താനം, രാജി കൈമനം, ശ്രീകുമാർ കോന്നി, ഇഞ്ചക്കാട് പ്രേം , പ്രകാശ് കുട്ടൻ, അബിൻ ഡേവിഡ്, വയലിൻ ശ്രദ്ധ,കൺമണി, ജ്യോതി അയ്യപ്പൻ, ശാലിനി ജി കഴക്കൂട്ടം, വിജി ശ്രീകാര്യം, പ്രിൻസ് ചിറയിൽ, രതീഷ് കുമാർ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത് .

നിർമ്മാണം: താഴത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ, എൻ ടി വി ചീഫ് ക്യാമറാമാൻ ആൻഡേർസൺ എഡ്വേർഡ് ആണ് കഥയും
തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . സഹ സംവിധാനം: ശ്രീകുമാർ കോന്നി, ഇഞ്ചക്കാട്
പ്രേംജിത്ത്, കലാസംവിധാനം: പ്രകാശ് കുട്ടൻ, ക്യാമറ: സുൽഫി പിക്ചർ ഹണ്ട്,
ഗാനരചന: കെ സുഭാഷ് ചേർത്തല, സംഗീതം: അനിൽ ഗോപി , സിംഗർ: ജീനാ ജോൺസൺ
,എഡിറ്റിംഗ്: അജയഘോഷ് വെൺമണി, വി എഫ് എക്സ് : വിപിൻ ചെറുകോൽ, സ്റ്റിൽസ്:
മനോജ് ലാംപി, സ്റ്റുഡിയോ : മിറമാക്സ് വെൺമണി, പ്രൊഡക്ഷൻ കൺട്രോളർ: കഹാർ
വേവ്സ് ലാന്റ്, ശബ്ദമിശ്രണം: വേവ്സ് ലാന്റ് മ്യൂസിക് മൈനാഗപ്പള്ളി,
കോ-ഓർഡിനേറ്റർ: രതീഷ് കുമാർ, ഫിനാൻസ് കൺട്രോളർ : ഹെലൻ, യൂണിറ്റ്, ലൈറ്റ്
: സജീവ് ആന്റണി, ലോറൻസ്, സെന്റ് ജോർജ്ജ് ലൈറ്റ് & സൗണ്ട് രാജഗിരി
ശാസ്താംകോട്ട. പി ആർ .ഓ : ചെറിയാൻ കിടങ്ങന്നൂർ , ഡിസൈൻസ്: ഫ്ലാഷ്
ബ്ലാക്ക്, ആദി മണ്ണൂർക്കാവ്. അസി: ഡയറക്ടേർസ്: അബിൻ ഡേവിഡ്, കെവിൻ ലാലൻ.മെയ്ക്കപ്പ് : അനീഷ് പാലോട് .

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായിട്ടുള്ളത് ആഗസ്റ്റ് രണ്ടാം വാരത്തിൽ ചിത്രം റിലീസ് ചെയ്യും .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 04 Oct 2018 12.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW