Wednesday, June 26, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 11.47 AM

സംഭരണ ശേഷിയോട് അടുത്ത ഡാമുകള്‍ തുറന്നു തുടങ്ങി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

uploads/news/2018/10/253922/dam1.jpg

തിരുവനന്തപുരം : പ്രളയക്കെടുതികളില്‍ നിന്നും കരകയറും മുന്‍പേ ലക്ഷദ്വീപിന് അടുത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ സംഭരണ ശേഷിയോട് അടുത്ത ഡാമുകള്‍ തുറക്കാന്‍ നീക്കം. കാലാവസ്ഥാ പ്രവചനം പോലെ മഴ പെയ്താല്‍ അണക്കെട്ടുകള്‍ എല്ലാം തുറന്നു വിടേണ്ടി വരുമെന്നാണ് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ വിശദമാക്കുന്നത്. മുന്‍കരുതല്‍ നടപടി എന്നവണ്ണം എല്ലാ ഡാമുകള്‍ക്കും സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണ ശേഷിയുടെ 82 ശതമാനമാണ് നിലവിലെ ജലനിരപ്പായ 2387.74 അടി. മുല്ലപ്പെരിയാറില്‍ 127.5 അടിയെത്തിയിട്ടുണ്ട് ജലനിരപ്പ്. അനയിറങ്കലില്‍ പരമാവധി സംഭരണശേഷിയുടെ അടുത്തെത്തിയിട്ടുണ്ട് ജലനിരപ്പ്. മാട്ടുപ്പെട്ടി ഡാമില്‍ നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് രണ്ടു ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW