Friday, December 14, 2018 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 11.38 AM

നഷ്ടത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 700 പോയ്ന്റ് തകര്‍ന്നു

Stock market

മുംബൈ: ദിവസങ്ങളായി നഷ്ടത്തില്‍ വ്യാപാരം നടത്തിയിരുന്ന ഓഹരി വിപണി ഇന്ന് വന്‍ നഷ്ടത്തിലേക്ക് കാല്‍ വഴുതി വീണു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 703.50 പോയന്റ് നഷ്ടത്തില്‍ 35,266.44ലും ദേശീയ സൂചികയായ നിഫ്റ്റി 220.95 പോയന്റ് തകര്‍ന്ന് 10,637.30ലും എത്തി.

രൂപയുടെ മൂല്യം തകര്‍ന്നതും ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 286 കമ്പനികള്‍ മാത്രമാണ് ലാഭത്തിലുള്ളത്.

ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എന്‍സിഎല്‍ ഇന്ത്യാ ലിമിറ്റഡ്, വക്രാന്‍ജി, ശാരദ ക്രോപ് കെമിക്കല്‍സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

പ്രസ്റ്റിജ് എസ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ്, സൊനാട്ട സോഫ്റ്റ്‌വെയര്‍, കെപിഐടി ടെക്‌നോളജീസ്, കെഇഐ ഇന്‍ഡസ്ട്രീസ്, ഇന്‍ഫിബീം എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW