Thursday, July 18, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 01.53 AM

സര്‍വകലാശാലാ വാര്‍ത്തകള്‍

എം.ജി.

അപേക്ഷാ തീയതി നീട്ടി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌ സൗജന്യമായി നടത്തുന്ന ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ ലോ എന്ന ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ എട്ടുവരെ അപേക്ഷിക്കാം. പ്ലസ്‌ടു / തത്തുല്യമാണ്‌ യോഗ്യത. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പത്താംക്ലാസ്‌ മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്‌ സഹിതം വകുപ്പദ്ധ്യക്ഷന്‍, സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌, നട്ടാശേരി, എസ്‌.എച്ച്‌. മൗണ്ട്‌ പി.ഒ., കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0481 - 2310165.

പ്രാക്‌ടിക്കല്‍

രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌സി. ഫിസിക്‌സ്‌ (മെറ്റീരിയല്‍ സയന്‍സ്‌) ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 16, 17 തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ നടക്കും.

2018 ജൂണില്‍ നടന്ന ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ സി.ബി.സി.എസ്‌. റഗുലര്‍ ബിരുദ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ എട്ട്‌, ഒന്‍പത്‌ തീയതികളില്‍ അതത്‌ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

വൈവാവോസി

ഒന്നു മുതല്‍ ആറു വരെ സെമസ്‌റ്റര്‍ എം.സി.എ. ഓഫ്‌ കാമ്പസ്‌ (2007ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌, 2007-2010 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌, 2011 അഡ്‌മിഷന്‍ മുതല്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) മേയ്‌ 2018 പരീക്ഷയുടെ ലാബ്‌/സെമിനാര്‍/പ്രോജക്‌ട് ആന്‍ഡ്‌ മിനി പ്രോജക്‌ട് മൂല്യനിര്‍ണയം/വൈവാവോസി പരീക്ഷകള്‍ ഇടപ്പള്ളി സീപാസില്‍ (സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസ്‌ - സ്‌റ്റാസ്‌) ഒന്‍പതു മുതല്‍ 12 വരെ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 - 2334601.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്‌ എസ്‌.സി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്‌. ബയോ കെമിസ്‌ട്രിയില്‍ രണ്ടും ബയോഫിസിക്‌സ്‌, ബയോടെക്‌നോളജി എന്നിവയില്‍ ഓരോ സീറ്റും വീതമാണ്‌ ഒഴിവുള്ളത്‌. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി നാളെ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസില്‍ ഹാജരാകണം. ഫോണ്‍: 0481- 2731035.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്‌.സി. നഴ്‌സിങ്‌ (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

2017 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.കോം സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. സിറിയക്‌ (പി.ജി. സി.എസ്‌.എസ്‌. - റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

റാഗിങ്‌ വിരുദ്ധ കമ്മിറ്റി രൂപീകരിച്ചു

സര്‍വകലാശാലയില്‍ റാഗിങ്‌ വിരുദ്ധ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവായി. വൈസ്‌ ചാന്‍സലര്‍ പ്രഫ. സാബു തോമസ്‌, ഡിവൈ.എസ്‌.പി. വിനോദ്‌ പിള്ള, തഹസില്‍ദാര്‍ ബി. അശോക്‌, മാധ്യമപ്രവര്‍ത്തകരായ എസ്‌. മനോജ്‌, ആര്‍. കൃഷ്‌ണരാജ്‌, അധ്യാപകരായ ഡോ. സി.ടി. അരവിന്ദകുമാര്‍, ഡോ. സുരേഷ്‌ മാത്യു, സര്‍ക്കാരിതര സംഘടനയില്‍ നിന്നുള്ള പി.യു. തോമസ്‌, രക്ഷകര്‍തൃപ്രതിനിധികളായ അഡ്വ. ഡി. തിലകന്‍, ജോസ്‌ ജെ. മാളിയേക്കല്‍, വിദ്യാര്‍ഥികളായ വൈശാഖ്‌ ഷാജി, എ.കെ. കീര്‍ത്തി, ഡെപ്യൂട്ടി രജിസ്‌ട്രാര്‍ രമേശ്‌ രാഘവന്‍ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍. 1956ലെ യു.ജി.സി. നിയമമനുസരിച്ചാണ്‌ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്‌.

കേരള

തീയതി നീട്ടി

വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി/പി.ജി പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ യു.ജി.സി നിര്‍ദ്ദേശ പ്രകാരം നീട്ടി.

പരീക്ഷാഫലം

2018 ജൂലൈയില്‍ നടത്തിയ പി.എച്ച്‌.ഡി കോഴ്‌സ്‌ വര്‍ക്ക്‌ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍

2019 - 21 വര്‍ഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്‌സല്‍ - ഉല്‍ - ഉലാമ/ബി.ബി.എ/ബി.കോം അഡീഷണല്‍ ഇലക്‌ടീവ്‌ (കോ - ഓപ്പറേഷന്‍) എന്നീ വാര്‍ഷിക കോഴ്‌സുകള്‍ക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ മുഖേന നാലു മുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ ഏഴു വരെ പിഴ കൂടാതെ സ്വീകരിക്കും.
സൂക്ഷ്‌മപരിശോധന

2017 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌.എസ്‌) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചിട്ടുളള വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ നാലു മുതല്‍ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.

പരീക്ഷാഫീസ്‌

26ന്‌ ആരംഭിക്കുന്ന രണ്ടാം സെമസ്‌റ്റര്‍ (സി.എസ്‌.എസ്‌ 2017 - 2018) എം.ഫില്‍ പരീക്ഷയ്‌ക്ക്‌ ഫൈനില്ലാതെ 10 വരെയും 50 രൂപ ഫൈനോടെ 12 വരെയും 125 രൂപ ഫൈനോടെ 15 വരെയും അപേക്ഷിക്കാം.

പുനഃപരിശോധന

2018 ജൂലൈയില്‍ നടന്ന പി.എച്ച്‌.ഡി കോഴ്‌സ്‌ വര്‍ക്ക്‌ പരീക്ഷയുടെ പുനപരിശോധനയ്‌ക്ക്‌ 15 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഓരോ പേപ്പറിന്‌ 500 രൂപ ഫീസ്‌ അടച്ച്‌ സി.എസ്‌.എസ്‌ ഓഫീസില്‍ എത്തിക്കേണ്ടതാണ്‌.

Ads by Google
Thursday 04 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW