Wednesday, October 17, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 10.27 AM

ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 202 പോയന്റ് താഴ്ചയില്‍

stock market

മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറകള്‍ക്കുള്ളില്‍ 202.71 പോയന്റ് നഷ്ടത്തില്‍ 36,353.04ലും ദേശീയ സൂചികയായ നിഫ്റ്റി 67.90 പോയന്റ് നഷ്ടത്തില്‍ 10,937.20ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 584 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് എത്തിയതും ഇതിന് കാരണമായിട്ടുണ്ട്.

ഐഎല്‍ അന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇന്‍ഫീബീം അവന്യൂസ്, യെസ് ബാങ്ക് ലിമിറ്റഡ്, മേഘമണി ഓര്‍ഗാനിക്‌സ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഐച്ഛര്‍ മോട്ടോഴ്‌സ്, മാംഗ്ലൂര്‍ റിഫൈനറി, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, വക്രാന്‍ജി, ക്വാളിറ്റി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW