Thursday, July 18, 2019 Last Updated 29 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Oct 2018 03.37 PM

കെ.എം മാണി ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചു

Bishop Franco Mulaykal, KM Mani

കോട്ടയം: ബലാത്സംഗക്കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി എം.എല്‍.എ സന്ദര്‍ശിച്ചു. പാലാ സബ് ജയിലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ജയിലില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷ എന്ന നിലയ്ക്കാണ് പോയതെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പി.സി ജോര്‍ജ് എം.എല്‍.എയും ബിഷപ്പിനെ ജയിലിലെത്തി കണ്ടിരുന്നു. ബിഷപ്പിന്റെ കൈമുത്തിയ ശേഷമാണ് പി.സി ജോര്‍ജ് മടങ്ങിയത്. ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും നിരപരാധിയെ ജയിലില്‍ അടച്ചതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിഷപ്പുമായുള്ള പി.സി ജോര്‍ജിന്റെ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW