Wednesday, October 17, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 07.44 PM

റഫാല്‍ ഇടപാട്; കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് അര്‍ദ്ധ സത്യങ്ങളും അടിസ്ഥാനരഹിത വാദങ്ങളുമെന്ന് പ്രതിരോധ മന്ത്രി

Nirmmala  Sitharaman, Rafale deal

ന്യൂഡല്‍ഹി: റഫാല്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റഫാല്‍ ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് അര്‍ദ്ധ സത്യങ്ങളും അടിസ്ഥാനരഹിതമായ വാദങ്ങളുമാണെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കമേല്‍പ്പിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

റഫാല്‍ ഇടപാടില്‍ പങ്കാളിയായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയത് യു.പി.എ സര്‍ക്കാരിന്റെ കരാര്‍ വഴിയാമെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. യു.പി.എ സര്‍ക്കാരിന് അവരുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് റഫാല്‍ ഇടപാടില്‍ അന്തിമ കരാര്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത് യു.പി.എയുടെ വീഴ്ചയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അര്‍ദ്ധസത്യങ്ങളുമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

യു.പി.എയുടെ കാലത്ത് പ്രസ്താവനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തി ഉണ്ടായിരുന്നില്ല. തങ്ങളുടെ കരാറില്‍ എച്ച്.എ.എല്‍ ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് അത് പുറത്തുവിടണമെന്നും നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW