Sunday, July 07, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 09.50 AM

ഭര്‍ത്താവ് മരിച്ച ദിവസം തന്നെ വീട്ടുജോലിക്കാരിയെ മേജര്‍ ബലാത്സംഗം ചെയ്തു; പരാതിയില്‍ കേസെടുത്ത് പോലീസ്

women

ന്യൂഡല്‍ഹി: ആര്‍മി മേജര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി വീട്ടുജോലിക്കാരി. തന്റെ ഭര്‍ത്താവ് മരിച്ച ദിവസം തന്നെ സൈനികന്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് വീട്ടുജോലിക്കാരിയുടെ പരാതി. സംഭവത്തില്‍ ആര്‍മി മേജര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

സ്ത്രീയും ഭര്‍ത്താവും മേജറിന്റെ വീട്ടില്‍ തന്നെയായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ജൂലൈ 12ന് ഭര്‍ത്താവിനെ ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ട ശേഷം സ്ത്രീയെ മേജര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷവും ഇവര്‍ അവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍ ബലാത്സംഗ വിവരം മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയുടെ അവിടുത്തെ ജോലി മതിയാക്കി പറഞ്ഞയച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്നും സ്ത്രീയെ മേജര്‍ ബലാത്സംഗം ചെയ്തു. ഭര്‍ത്താവിനെ മേജര്‍ വകവരുത്തിയതാവാന്‍ സാധ്യതയുണ്ടെന്നും സ്ത്രീ ആരോപണം ഉന്നയിക്കുന്നുണ്ട്.

Ads by Google
Monday 01 Oct 2018 09.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW