Tuesday, May 21, 2019 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 04.28 PM

വരാന്‍ വൈകി; റണ്‍വേയിലൂടെ നീങ്ങിയ വിമാനത്തില്‍ കയറാന്‍ പിന്നാലെ ഓടിയ യാത്രക്കാരന് സംഭവിച്ചത്

uploads/news/2018/09/252329/airport.jpg

ഡബ്‌ളിന്‍: ബസ് പുറപ്പെട്ടതിനു ശേഷവും പലരും പിന്നാലെ ഓടിച്ചെന്ന് കയറുന്നത് ബസ് സ്റ്റാന്റുകളില്‍ പതിവു കാഴ്ചയാണ്. എന്നാല്‍, വിമാനം റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോള്‍ പിന്നാലെ ഓടിച്ചെന്ന് കയറാന്‍ ശ്രമിച്ച് യുവാവ് എല്ലാവരെയും ഞെട്ടിക്കുകയും പോലീസ് പിടിയിലാകുകയും ചെയ്തു.

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. വൈകിയെത്തിയ യുവാവ് വിമാനം റണ്‍വേയില്‍ നിന്നും നീങ്ങിത്തുടങ്ങിയപ്പോഴാണ് വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ വാതില്‍ തകര്‍ത്ത ഇയാള്‍ റണ്‍വേയിലേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. വിമാനത്താവളത്തിന്റെ വാതില്‍ തകര്‍ത്തതിനും അതിക്രമിച്ച് അടന്നതിനും ഇയാളെ ഐറിഷ് പോലീസ് അറസ്റ്റു ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW