Saturday, July 20, 2019 Last Updated 58 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 07.44 PM

അമ്മ കണ്ടു അവസാനമായി, ഒരുനോക്കു കാണാതെ ബാല : തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു

Thejaswini Bala,  Funeral

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ( രണ്ട് വയസ്) മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാല ഭാസ്‌കറിന് പൊന്നോമനയെ ഒരു നോക്ക് കാണാനായില്ല, ചികിത്സയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്.കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാല ഭാസ്‌കറും മകളും ിരുന്നിരുന്നത്. കാറിന്റെ ചില്ലു തകര്‍ത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിശന്റ ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ബാല ഭാസ്‌കറിനേയും ലക്ഷ്മിയേയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനമെങ്കിലും അത് പിന്നീട് മാറ്റുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW