Friday, July 12, 2019 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 01.26 PM

6.3 ഇഞ്ച് ഡിസ്പ്ലെ, 25MP സെൽഫി ക്യാമറ; വിവോ വി11 അവതരിച്ചു

vivo launched v11 smartphone in india
vivo

വിവോയുടെ പുതിയ വി11 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു. 22,990 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയുള്ള വിൽപ്പന ആരംഭിക്കും. നെബുല പർപ്പിൾ, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.

അവതരണത്തോട് അനുബന്ധിച്ച് കാപ്പിറ്റൽ ഫസ്റ്റ് ഉപഭോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും HDFC ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 2000 രൂപയുടെ ക്യാഷ്ബാക്കും പേടിഎം മാൾ ക്യുആർ കോഡ് ഉപയോഗിക്കുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്.

499 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന വോഡഫോൺ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 600 ജിബി ഡാറ്റയ്ക്കൊപ്പം ഡാമേജ് ഇൻഷൂറൻസ് ലഭ്യമാക്കിയിട്ടുണ്ട്.

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 820 ജിബി ഡാറ്റയും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. 198 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് 4040 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിന്. മീഡിയ ടെക് ഹെലിോ പി60, 64GB സ്റ്റോറേജ്, 6GB റാം, 16MP/5MP റിയർ ക്യാമറ, 25MP ഫ്രണ്ട് ക്യാമറ, 3315mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW