Monday, May 20, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 01.09 PM

സ്വീഡന്‍ പ്രധാനമന്ത്രി ലോവന്‍ അവിശ്വാസത്തിലൂടെ പുറത്തായി

uploads/news/2018/09/252043/Eup270918a.jpg

സേ്റ്റാക്ക്‌ഹോം: ആഴ്ചകള്‍ക്കു മുമ്പ് അധികാരമേറ്റ സ്വീഡിഷ് പ്രധാനമന്ത്രി ലോഫ്വന്‍ വിശ്വാസ വോട്ടെടുപ്പില്‍ പുറത്താക്കപ്പെട്ടു. നാലു വര്‍ഷത്തെ ഇടതുപക്ഷ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വാന്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പുതിയ സര്‍ക്കാര്‍ ഉണ്ടാവുന്നതുവരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും.

പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം തൂക്കു പാര്‍ലമെന്റാണ് ഉണ്ടായത്.ഇമിഗ്രേഷന്‍ വിരുദ്ധ സ്വരാജ് ഡെമോക്രാറ്റുകള്‍ (എസ്ഡി) അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ പിന്തുണച്ചു.

349 അംഗ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പില്‍ ലോഫ്‌നെതിരെ 204 എം.പി.മാര്‍ വോട്ടു ചെയ്തു. സെന്റര്‍ ഇടത് സോഷ്യല്‍ ഡെമോക്രാറ്റിന്റെ നേതാവ് ലോഫ്വന്‍ 2014 ല്‍ ആദ്യം അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ സെന്റര്‍ഇടതുപക്ഷ സഖ്യം ഈ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ നേടി വിജയിച്ചു, എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ പോയി.

പുതിയ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ നാഷണലിസ്റ്റ് എസ്.ഡി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അദ്ദേഹത്തെ വിശ്വാസ വോട്ടിലൂടെ പുറത്താക്കിയത്.

സ്വീഡിഷ് ശാന്തത തകര്‍ക്കുന്ന യൂറോപ്പിലെ വലതുപക്ഷത്തിന്റെ പുതിയ മുഖം വീണ്ടും വെളിവാക്കപ്പെട്ടിരിക്കയാണ്.എസ്.ഡി. ഒരു നാഷണലിസ്റ്റ് ആന്റ് ഇമിഗ്രേഷന്‍ പാര്‍ട്ടി ആണ്. വര്‍ഷങ്ങളായി നവനാസികളും മറ്റു വലതുപക്ഷ ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ 2010 ല്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചത് ഒരു വലിയ വിജയഗാഥയായെന്നു മാത്രമല്ല മൂന്നാമത്തെ വലിയ പാര്‍ട്ടിയായി മാറി. 62 സീറ്റുള്ള കുടിയേറ്റ വിരുദ്ധ എസ്ഡിയുമായി ഭരണം പങ്കിടാന്‍ വലതുപക്ഷ മോഡറേറ്റുകള്‍ ആഗ്രഹിയ്ക്കുന്നില്ല. ഇടതുപക്ഷവും എസ്ഡിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കാത്ത പക്ഷം പുതിയ തെരഞ്ഞെടുപ്പിലേയ്ക്കു രാജ്യം നീങ്ങിയേക്കും.

അടുത്ത കാലത്തായി വംശീയ സ്വഭാവത്തിലെ ഇടതു വലതുപക്ഷമായ പാര്‍ട്ടി കഴിഞ്ഞ പൊതുതരഞ്ഞെടുപ്പില്‍ 18% വോട്ട് നേടി. നാലു വര്‍ഷം മുന്‍പ് 13% ആയിരുന്നു ഇവരുടെ വളര്‍ച്ച.

ജോസ് കുമ്പിളുവേലില്‍

Ads by Google
Thursday 27 Sep 2018 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW