Wednesday, October 17, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 11.14 AM

ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 45 പോയന്റ് താഴ്ചയില്‍

stock market

മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറകള്‍ക്കുള്ളില്‍ 45.33 പോയന്റ് നഷ്ടത്തില്‍ 36,496.99ലും ദേശീയ സൂചികയായ നിഫ്റ്റി 25.35 പോയന്റ് നഷ്ടത്തില്‍ 11,027.60ലും വ്യാപാരം നടത്തുന്നു.

കൂടുതലായും ബാങ്കിങ് ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരം നടത്തിയിരുന്നത്. ഐടി, ഫാര്‍മ്മാ സെക്ടറുകളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ഹിമാചല്‍ ഫ്യൂച്ചറിസ്റ്റിക്ക് കമ്മ്യൂണിക്കേഷന്‍സ്, ജെകെ ടയര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, വക്രാന്‍ജി, ഇന്ത്യാ സിമിന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്, കാന്‍ ഫിന്‍ ഹോംസ്, എഡല്‍വിസിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ആര്‍ഇഐ ഇന്‍ഫ്രാന്‍സ്ട്രക്ചര്‍, റെപ്‌കോ ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW