ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വിയോജനക്കുറിപ്പ് രേഖാമൂലം നല്‍കിയതായി റിപ്പോര്‍ട്ട്.
കരാറിനെക്കുറിച്ചുള്ള കൂടിയാലോചനകള്ക്കുവേണ്ടി രൂപവത്കരിച്ച സിഎന്സിയില് അംഗമായിരുന്ന ജോയിന്റ് സെക്രട്ടറി ആന്റ് അക്വിസിഷന്‍ മാനേജറാണ് വിയോജനക്കുറിപ്പ് നല്‍കിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറിന് ക്യാബിനറ്റ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ നടത്താന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇതേത്തുടര്‍ന്ന്, കരാറിന് ക്യാബിനറ്റ് അംഗീകാരം ലഭിക്കാന്‍ വൈകുകയും ചെയ്തു. തുടര്‍ന്ന് വിയോജനക്കുറിപ്പ് ഖണ്ഡിച്ച് ഡയറക്ടര്‍ ജനറല്‍ രംഗത്തുവരുകയും കരാറിന് ക്യാബിനറ്റ് അംഗീകാരം ലഭ്യമാകാന്‍ അവസരം ഒരുക്കുകയുമായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വിയോജനക്കുറിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.