Friday, December 14, 2018 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 08.57 PM

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ നഷ്ടത്തില്‍; സ്‌റ്റോറുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു

uploads/news/2018/09/251506/supplyco.jpg

തിരുവനന്തപുരം: ലാഭം ഉണ്ടാക്കാന്‍ കഴിയാത്ത സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. ഒരു മാസത്തിനുള്ളില്‍ വില്‍പന വര്‍ധിപ്പിച്ച് മികച്ച പ്രകടനം കൈവരിക്കാത്ത പക്ഷം സ്‌റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ 90% നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 50% മെഡിക്കല്‍ സ്‌റ്റോറുകളില്‍ 3.5 ലക്ഷത്തില്‍ താഴെയും 20% മെഡിക്കല്‍ സ്‌റ്റോറുകളില്‍ രണ്ടു ലക്ഷത്തില്‍ താഴെയുമാണ് പ്രതിമാസ വില്‍പന നടക്കുന്നത്. നിലവില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരും ഇവരുടെ മേല്‍നോട്ടത്തിനായി സപ്ലൈകോയില്‍ നിന്നു ഡപ്യൂട്ടേഷനിലുള്ള ഉയര്‍ന്ന ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥനുമാണ് മെഡിക്കല്‍ സ്‌റ്റോറിലുമുള്ളത്.

നഷ്ടക്കണക്കു തുടര്‍ന്നാല്‍ ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് താല്‍ക്കാലിക ജീവനക്കാരെ കടകളുടെ ചുമതല ഏല്‍പ്പിച്ച് മുന്നോട്ടു പോകാനുള്ള ആലോചനയും സര്‍ക്കാറിനുണ്ട്. ചില സ്ഥലങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മാതൃക നടപ്പാക്കി കഴിഞ്ഞു.

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ 18% വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത് ജി.എസ്.ടി നിലവില്‍ വന്നതിനു ശേഷം 20 ശതമാനം വിലക്കുറവാണ് മറ്റു മെഡിക്കല്‍ ഷോപ്പുകളില്‍ ലഭിക്കുന്നത്. മരുന്നുകളുടെ വില പുനര്‍നിശ്ചയിക്കാനും. മരുന്നുകള്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കു പുറമെ കുട്ടികള്‍ക്കുള്ള ഭക്ഷണം നോണ്‍ മെഡിക്കല്‍ ഉതപന്നങ്ങള്‍ എന്നിവയും സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളിലൂടെ വില്‍പ്പന നടത്തി മെഡിക്കല്‍ സ്‌റ്റോറുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങലു നടക്കുന്നുണ്ട്.

Ads by Google
Tuesday 25 Sep 2018 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW