Tuesday, February 19, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 08.51 PM

ധനുവച്ചപുരം എന്‍.എസ്.എസ് കോളജ് അധ്യാപികമാര്‍ക്കെതിരെ നടത്തിയ അസഭ്യ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി നേതാവ്

BJP leader

തിരുവനന്തപുരം: ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിലെ അധ്യാപികമാര്‍ക്കെതിരെ താന്‍ നടത്തിയ അസഭ്യ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. അധ്യാപകരുടെ മഹത്വം മനസിലാകാത്ത രാഷ്ട്രീയക്കാരെയാണ് താന്‍ വിമര്‍ശിച്ചത്. നിര്‍ഭാഗ്യവശാല്‍ അവിടുത്തെ പ്രിന്‍സിപ്പല്‍ അടക്കം നാലഞ്ച് പേര്‍ അതില്‍ ഉള്‍പ്പെട്ടു എന്നേയുള്ളൂ. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത് അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുരേഷ് പറഞ്ഞു.

മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെപ്പോലെയാണ് ആ കോളജിലെ പ്രിന്‍സിപ്പല്‍ പെരുമാറുന്നത്. അങ്ങനെയുള്ളവര്‍ക്ക് എതിരെയാണ് താന്‍ പറഞ്ഞതെന്നും സുരേഷ് അവകാശപ്പെട്ടു. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടി എടുത്തതില്‍ പ്രകോപിതനായാണ് എസ്. സുരേഷ് അസഭ്യ പ്രസംഗം നടത്തിയത്. അധ്യാപികമാര്‍ക്കെതിരെ നടത്തിയ അസഭ്യ പ്രസംഗത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW