ന്യൂഡല്‍ഹി: സാലറി ചലഞ്ച് വിവാദമാക്കിയത് മാധ്യമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അനുകൂല പ്രതികരമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതത്തില്‍ 10 ശതമാനം വര്‍ധന വരുത്തണമെന്നും വായ്പാ പരിധി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം കേരളത്തിനായി വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.