Wednesday, December 19, 2018 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.59 PM

ലൗ ജീഹാദാരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ അക്രമിച്ചു; ജീപ്പിനുള്ളിലിട്ട് യു.പി പോലീസും മര്‍ദ്ദിച്ചു

inter cast-vhp, people beaten, girl saying love jihad

മീററ്റ്: മുസ്ലീം യുവാവുമായി പ്രണയമാരോപിച്ച് ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവതിക്ക് പോലീസിന്റെ പീഡനം. പോലീസ് ജീപ്പില്‍ കൊണ്ടുപോകവെ വനിതാ ഉദ്യോഗസ്ഥ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഈ വീഡിയോ പ്രചരിച്ചത്.

ഈ വീഡിയോയില്‍ വനിത ഉദ്യോഗസ്ഥ മോശം വാക്കുകള്‍ പറയുകയും യുവതിയെ ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാണ് നീ മുസ്ലീം യുവാവുമായി പ്രണയത്തിലായതെന്ന് ചോദിച്ച് വനിതാ ഉദ്യോഗസ്ഥ ആക്രോശിക്കുകയായിരുന്നു. ഉപദ്രവിച്ചതിന് പുറമേ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫ് വലിച്ചെറിയുകയും ചെയ്തു.

ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. മുസ്ലീം യുവാവിനൊപ്പം യുവതി ഒരുമിച്ച് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വി.എച്ച്.പി പ്രവര്‍ത്തകരാണ് രണ്ടുപേരെയും മര്‍ദ്ദിച്ച് പോലീസിന് കൈമാറിയത്.

ഈ ദൃശ്യങ്ങള്‍ വൈറലായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ കുമാര്‍ രന്‍വിജയ് സിങ്ങ് പറഞ്ഞു. പോലീസ് സ്‌റ്റേഷനിലെത്തിയതിന് ശേഷം യുവതിയേയും യുവാവിനേയും വി.എച്ച്.പി പ്രവര്‍ക്കര്‍ പരിഹസിക്കുകയും ചെയ്തു എന്ന് പരാതിയുണ്ട് എന്നാല്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW