Tuesday, June 25, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.58 PM

അവള്‍ നെഞ്ചില്‍ കിടന്ന് കുത്തി മറിയുവാ; 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്‍മണിയെക്കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞ വാക്കുകള്‍

Balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വയസുകാരി മകള്‍ തേജസ്വിനി മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയതായിരുന്നു ബാലഭാസ്‌കറിന്റെ കുടുംബം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അദ്ദേഹം അപടകനില തരണം ചെയ്തിട്ടില്ല. ഭാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

ബാലഭാക്‌സറിനും ഭാര്യയ്ക്കും വിവാഹം കഴിഞ്ഞ് 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും അടുത്ത പരിചയക്കാരെയുമെല്ലാം ദുഃഖത്തിലാഴ്ചത്തിയിരിക്കുകയാണ് ഈ വിയോഗം.

പ്രളയ സമയത്ത് ബാലഭാസ്‌കര്‍ മകളെക്കുറിച്ച് പറഞ്ഞ് വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് സുഹൃത്തായ ആര്‍.ജെ ഫിറോസ്. പ്രളയസമയത്ത് ബാലുച്ചേട്ടനെ വിളിച്ചിരുന്നു. ഡാ നീ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി ക്യാംപുകളില്‍ വന്ന് അവരെയെല്ലാം ഉഷാറാക്കാം. എന്ന് പറഞ്ഞ് വയ്ക്കുമ്പോള്‍ മോളെന്ത് ചെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു കുത്തി മറിയുവാ എന്ന് മറുപടി-ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ

ആര്‍.ജെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ

Ads by Google
Tuesday 25 Sep 2018 07.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW