Monday, December 03, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 05.34 PM

ലൈംഗിക അപവാദങ്ങള്‍ യുവാക്കളെ സഭയില്‍ നിന്നകറ്റുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

യുവാക്കളുടെ പരാതികളില്‍ സുതാര്യവും സത്യസന്ധവുമായി പ്രതികരിക്കാന്‍ സഭയ്ക്ക് കഴിയണം. നമ്മളില്‍ തന്നെ പരിവര്‍ത്തനത്തിന് നാം തയ്യാറാകണം.
Pope Francis
ചിത്രം: അസോസിയേറ്റഡ് പ്രസ്‌

ടല്ലിന്‍, എസ്‌റ്റോണിയ: കത്തോലിക്കാ സഭയെ പിടിച്ചുലയ്ക്കുന്ന ലൈംഗിക അപവാദങ്ങളില്‍ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക ചൂഷണ അപവാദങ്ങള്‍ വര്‍ധിച്ചുവരുന്നത് വിശ്വാസികളെ സഭയില്‍ നിന്നും അകറ്റുകയും യുവാക്കളെ അകറ്റിനിര്‍ത്തുകയും ചെയ്യും. ഭാവി തലമുറയെ മുന്നില്‍കണ്ട് സഭ അതിന്റെ പാതകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എസ്‌റ്റോണിയയില്‍ സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പ സഭയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

കാലത്തിനൊപ്പം സഭ മാറണം. ഭാവി തലമുറയെ സഭ ഒപ്പം ചേര്‍ത്ത് കൊണ്ടുപോകണം. ബാള്‍ട്ടിക്കില്‍ നീണ്ടുനിന്ന നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനമാണ് പാപ്പ സഭയിലെ മാറ്റത്തിനു വേണ്ടി വാദിച്ചത്. സഭ യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും നിങ്ങളുടെ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നുമാണ് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നലുണ്ടെന്ന് യുവാക്കളുടെ സമ്മേളനത്തില്‍ പോപ്പ് വ്യക്തമാക്കി.

യുവാക്കളുടെ പരാതികളില്‍ സുതാര്യവും സത്യസന്ധവുമായി പ്രതികരിക്കാന്‍ സഭയ്ക്ക് കഴിയണം. നമ്മളില്‍ തന്നെ പരിവര്‍ത്തനത്തിന് നാം തയ്യാറാകണം. നിങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ പല അവസ്ഥകളും മാറ്റാന്‍ നമ്മുക്ക് കഴിയുമെന്ന് നാം തിരിച്ചറിയണം. അത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും പോപ്പ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW