Friday, June 21, 2019 Last Updated 33 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 05.04 PM

ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ലാത്വിയയില്‍ ഉജ്ജ്വല സ്വീകരണം

uploads/news/2018/09/251480/Eup250918a.jpg

റിഗ: ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ എത്തി. പാപ്പായെ പ്രസിഡന്റ് റൈയ്‌മോണ്ടസ് വിജോണിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു ഗാര്‍ഡ് ഓഫ് ഹോണ ൃ നല്‍കി. തുടര്‍ന്ന് സ്വാതന്ത്ര്യ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മാപാപ്പയുടെ സന്ദര്‍ശക സൂചകമായി 61സെന്റ് വിലയുള്ള ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.

റിഗയിലെ സെന്റ് ജെയിംസ് കത്തീഡ്രലില്‍ മത നേതാക്കളുമായും പൗരമുഖ്യരുമായും കൂടിക്കണ്ട് ചര്‍ച്ച നടത്തി.

റിഗയിലെ പടുകൂറ്റന്‍ ലൂഥറന്‍ രിഗസ് ദൊമ്‌സ് കത്തീഡ്രലില്‍ ഒരുക്കിയ സംഗീത പരിപാടിയില്‍ പാപ്പാ പങ്കെടുത്തു.നാസി അധിനിവേശകാലത്ത് പീഢനങ്ങളെ അതിജീവിച്ച് ക്രൈസ്തവ വിശ്വാസം സംരക്ഷിച്ച ലാത്‌വിയന്‍ സമൂഹത്തെ മാര്‍പാപ്പാ അഭിനന്ദിച്ചു.അഗ്‌നോളയിലെ മാതാവിന്റെ കത്തീഡ്രലിലും പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.

ലത്തീന്‍ കത്തോലിക്കരും ഓര്‍ത്ത്‌ഡോക്‌സ് ന്യൂനപക്ഷവുമൊക്കെയായി ഏതാണ്ട് 2 മില്യണ്‍ ജനങ്ങള്‍ ജനതയാണ് രാജ്യത്തുള്ളത്.ബാള്‍ട്ടിക് രാജ്യമായ ലാത്വിയ സോവിയറ്റ് യൂണിയനില്‍ നിന്നും 1918 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 25 Sep 2018 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW