Saturday, February 23, 2019 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 02.34 PM

കുളു-മണാലിയിലെ കനത്ത മഴയില്‍ കുടുങ്ങി തമിഴ് നടന്‍ കാര്‍ത്തി

karthi, dev film crew, isolated at kulu-manali

കുളു-മാണാലിയില്‍ കനത്ത മഴ തുടരുകയാണ്, കനത്ത മഴയില്‍ തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും അവിടെ കുടുങ്ങി. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി. താന്‍ സുരക്ഷിതനാണെന്ന് ട്വീറ്ററിലൂടെ കാര്‍ത്തി അറിയിച്ചു.

ആറ് ദിവസം മുന്‍പാണ് ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയത്. മൂന്ന് ദിവസം മുന്‍പ് കാര്‍ത്തിയും മണാലിയില്‍ എത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മണയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാതെ ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂറോളം കാര്‍ത്തി റോഡില്‍ കുടുങ്ങി കിടന്നു.

karthi, dev film crew, isolated at kulu-manali

ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരടക്കം 140 പേര്‍ മലമുകളില്‍ കുടുങ്ങി കിടക്കുകയാണ്. റോഡുകള്‍ യാത്രായോഗ്യമല്ലാത്തതാണ് കാരണം. റോഡുകള്‍ യാത്രയോഗ്യമാവുന്നതിന് ചുരുങ്ങിയത് 28 മണിക്കുര്‍ സമയം വേണ്ടിവരും.

തങ്ങള്‍ സുരക്ഷിതരാണെന്നും എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് ആവശ്യമയാ നെറ്റ് വര്‍ക്കില്ലെന്നും സംവിധായകന്‍ രജത് രവിശങ്കര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW