ബാംൂര് ഡേയ്സിന്റെ തമിഴ് റീമേയ്ക്കില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തി നടന് റാണ ദഗുപതി. ഒരു അഭിമുഖത്തിലാണ് ആ സിനിമ ചെയ്തതില്‍ താന്‍ പശ്ചാത്തപിക്കുന്നെന്ന് റാണ വെളിപ്പെടുത്തിയത്.
കേരളത്തിലും പുറത്തും വന്‍ ഹിറ്റായി മാറിയ ചിത്രമാണ് ബാംൂര് ഡേയ്സ്. അഞ്ജലി മേനോനും മലയാളത്തിന്റെ ഹിറ്റ് യുവതാരങ്ങളും ഒരുമിച്ചു സൃഷ്ടിച്ച മാജിക് പക്ഷേ തമിഴില്‍ ആവര്‍ത്തിക്കാനായില്ല.
'ബാംൂര് ഡേയ്സിന്റെ തമിഴ് റീമേക്കില്‍ ഞാനഭിനയിച്ചിരുന്നു. അത് ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. സത്യത്തില്‍ ഇത്രയും മനോഹരമായൊരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. എന്നാല്‍ ഫഹദ് മനോഹരമായി ചെയ്ത ആ വേഷം ചെയ്താല്‍ കൊള്ളാമെന്നും തോന്നി' റാണ പറഞ്ഞു.
ദുല്ഖറിനു പകരം ആര്യ, നിവിന്‍ പകരം ബോബി സിംഹ, നസ്രിയയുടെ റോള്‍ ശ്രീദിവ്യ എന്നിവരുമാണ് ചെയ്തത്. പാര്‍വ്വതിയുടെ വേഷം പാര്‍വ്വതി തന്നെയാണ് ചെയ്തത്.