Sunday, October 21, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.00 PM

ക്രിക്കറ്റ് എന്നാല്‍ ക്യാപ്റ്റന്റെ കളി, പരിശീലകന്‍ പിന്നിലിരിക്കണം ; ടീമിനെ തെരഞ്ഞെടുക്കാന്‍ വിരാട് അല്‍പ്പം കൂടി ശ്രദ്ധിക്കണം ; രവിശാസ്ത്രിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി

uploads/news/2018/09/251447/ganguly.jpg

പൂനെ: ക്രിക്കറ്റ് ക്യാപ്റ്റന്റെ കളിയാണെന്നും പരിശീലകന്‍ പിന്‍സീറ്റില്‍ ഇരിക്കേണ്ട ആളാണെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ ഒരു പരിശീലകന്റെ പ്രധാന യോഗ്യത കളിക്കാരെ മാനേജ് ചെയ്യുകയാണെന്നും ഗാംഗുലി പറഞ്ഞു. പരിശീലകനെന്ന നിലയില്‍ രവിശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹമാണോ രോഹിത് ശര്‍മ്മയാണോ ഏകദിന ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന് ചോദിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇപ്പോഴത്തെ പല പരിശീലകരും കരുതുന്നത് ഫുട്‌ബോള്‍ ടീമിനെ പോലെ ഒരു ക്രിക്കറ്റ് ടീം നടത്താമെന്നാണ്. എന്നാല്‍ ക്രിക്കറ്റ് ഫുട്‌ബോള്‍ പോലെയല്ല. ക്രിക്കറ്റ് എന്നാല്‍ നായകന്റെ കളിയാണെന്നും പരിശീലകന്‍ പിന്നിലിരിക്കുകയാണ് പ്രധാനമെന്നും ഗാംഗുലി പറഞ്ഞു. കരിയര്‍ വെച്ച് താന്‍ മനസ്സിലാക്കിയിട്ടുള്ള ഏറ്റവും വലിയ കാര്യം പരിശീലകനെ എടുക്കരുത് എന്നാണെന്നും തമാശയായി ഗാംഗുലി പറഞ്ഞു.

സച്ചിനും ദ്രാവിഡും വീരേന്ദര്‍ സെവാഗും സഹീര്‍ഖാനും ഹര്‍ഭജനും ഉള്‍പ്പെടെയുള്ള അനേകം മഹാരഥന്മാര്‍ നിറഞ്ഞ ടീമിനെ നയിക്കാന്‍ ഭാഗ്യം കിട്ടിയയാളാണ് താനെന്നും ഗാംഗുലി പറഞ്ഞു. നിറയെ പ്രതിഭകളുള്ള ടീമാണ് ഇപ്പോള്‍ ഇന്ത്യയുടേത്. എന്നാല്‍ അടുത്ത കളി കളിക്കുമെന്ന് ഒരു കളിക്കാരനും ഉറപ്പില്ല. എന്നാല്‍ അവര്‍ എത്രമാത്രം സമ്മര്‍ദ്ദം അനുഭവിക്കുന്നെന്ന് തനിക്കറിയാമെന്നും അവരെ അടുത്തറിയുന്നവര്‍ എന്ന നിലയില്‍ അവരെ പിന്തുണയ്ക്കുന്നതായും ഗാംഗുലി പറഞ്ഞു.

പ്രൊഫഷണലായ ആള്‍ക്കാര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും അധികം സമ്മര്‍ദ്ദം നല്ലതല്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. ഇന്ത്യന്‍ ടീമിലെ തങ്ങളുടെ കരിയറില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് സൗരവ് ഗാംഗുലിയെന്നും നായകന്‍ എന്ന നിലയില്‍ അദ്ദേഹം ഏറെ പിന്തുണച്ചിരുന്നതായും ഹര്‍ഭജനും സഹീര്‍ഖാനും യുവ് രാജ്‌സിംഗും പലപ്പോഴും പറഞ്ഞിട്ടുണ്ട്്.

യുഎഇ യില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്റെയും ശ്രീലങ്കയുടേയും മോശം പ്രകടനം താല്‍ക്കാലികം മാത്രമാണെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മോശം ഘട്ടത്തെ ഈ ടീമുകള്‍ എളുപ്പം മറികടക്കും. അവരെല്ലാം കരുത്തരായ ടീം തന്നെയാണെന്നും എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ താന്‍ കണ്ട ഏറ്റവും മോശം ടീമാണ് ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ ടീമെന്നും ഗാംഗുലി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗാംഗുലി.

Ads by Google
Tuesday 25 Sep 2018 01.00 PM
Ads by Google
Loading...
TRENDING NOW