Tuesday, June 25, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.00 PM

ഭാര്യയുടെ ഫോണ്‍ നമ്പര്‍ ആരാധകരുമായി പങ്കുവെച്ച് അജയ് ദേവ്ഗണ്‍: വീട്ടില്‍ കയറേണ്ടെന്ന് കജോള്‍

uploads/news/2018/09/251446/kajol.jpg

സ്വകാര്യ ഫോണ്‍ നമ്പറുകള്‍ താരങ്ങള്‍ അബദ്ധത്തില്‍ പോലും ആരാധകരുമായി പങ്കുവെയ്ക്കാറില്ല. കാരണം ആരാധക ശല്യം തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം ആരാധകരെയെല്ലാം ഞെട്ടിച്ച് ബോളിവുഡ് താരം സ്വന്തം ഭാര്യയുടെ നമ്പര്‍ പരസ്യപ്പെടുത്തി. അതും ഏറെ ആരാധകരുള്ള കജോളിന്റെ നമ്പര്‍.

ട്വിറ്ററിലൂടെയാണ് അജയ് നമ്പര്‍ പുറത്തു വിട്ടത്. 'കജോള്‍ ഇന്ത്യയിലില്ല അതുകൊണ്ട് വാട്‌സ് ആപ്പ് നമ്പറില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുക' എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

നമ്പര്‍ കിട്ടിയതോടെ ഈ നമ്പറിലേയ്ക്ക് മെസ്സേജുകളുടെയും കോളുകളുടെയും പ്രവാഹമായിരുന്നു. മെസ്സേജ് അയച്ച് റിപ്ലെയ്ക്കായ് കാത്തിരുന്നവര്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിന്നാലെ വീട്ടിലോട്ട് വരേണ്ടെന്ന് കജോള്‍ അജയ്‌യെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അവസാനം അജയ് സത്യം വെളിപ്പെടുത്തി. ഷൂട്ടിങിനിടയില്‍ ഇങ്ങനെ പറ്റിക്കുന്നത് സമയം പോകാന്‍ രസമുള്ള കാര്യമാണെന്നാണ് അജയ് പറഞ്ഞത്. കജോളിന്റേതെന്നു പറഞ്ഞു കൊടുത്ത നമ്പറും വ്യാജമായിരുന്നു.

Ads by Google
Tuesday 25 Sep 2018 01.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW