Friday, December 07, 2018 Last Updated 44 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.14 PM

മണി ചേട്ടനുമായുള്ള റിലേഷന്‍ എന്താണെന്ന് റിമി; മറുപടി നല്‍കി ഹണി റോസ്

uploads/news/2018/09/251429/honey.jpg

മലയാളികളുടെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മണിയുടെ ജീവിതകഥ പറയുന്ന ചിത്രം വിനയനാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ മണിയായി സെന്തില്‍ എന്ന രാജാമണിയാണ് വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിമിടോമി അവതാരകയായ പ്രമുഖ ചാനലില്‍ നടി ഹണി റോസും രാജാമണിയും പങ്കെടുത്തിരുന്നു.

പരിപാടിയ്ക്കിടെ കലാഭവന്‍ മണിയുമായി എന്തു റിലേഷനാണ് ഹണി റോസിനെന്നു ഗായിക റിമി ടോമി ചോദിച്ചിരുന്നു. എന്നാല്‍ അത് സസ്‌പെന്‍സാണെന്നും ഒരു സിനിമാനടിയുടെ റോള്‍ തന്നെയാണെന്നും ഹണി റോസ് റിമി ടോമിക്കു മറുപടി നല്‍കി. ഇതെല്ലാം കാണുമ്പോള്‍ മണിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും റിമി പറഞ്ഞു.

'അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്ന മണിച്ചേട്ടന്‍ നാഷനല്‍ അവാര്‍ഡിനു തന്നെ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മനുഷ്യനാണെന്നു നമ്മെ അറിയിച്ചത് വിനയന്‍ സാറാണ്. മണിച്ചേട്ടന്റെ ജീവിതകഥ ആസ്പദമാക്കി വിനയന്‍ സര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിച്ചേട്ടനുമായി ഹണി റോസിനു എന്താണു ബന്ധം എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. തീര്‍ച്ചയായും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.' - റിമി പറഞ്ഞു. കലാഭവന്‍ മണിയുടെ 'ആലിലക്കണ്ണാ' എന്ന ഗാനം റിമി പാടിയപ്പോള്‍ വേദിയില്‍ മണിയെ രാജാമണി അവതരിപ്പിക്കുകയും ചെയ്തു. മണിയുടെ പാട്ടുകളും പാടിയാണ് രാജാമണിയും ഹണി റോസും വേദി വിട്ടത്.

Ads by Google
Tuesday 25 Sep 2018 12.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW