Wednesday, December 12, 2018 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.01 PM

തിരിച്ചു വരവിലെ അഞ്ചു ചിത്രങ്ങളിലും മോഹന്‍ലാലിന്റെ നായികയായി മഞ്ജു: മരയ്ക്കാര്‍ക്കും പ്രിയം മഞ്ജുവിനെ

uploads/news/2018/09/251425/manju.jpg

മടങ്ങി വരവില്‍ ശക്തമായ കഥാപാത്രങ്ങളുമായി തിളങ്ങുന്ന നായികയാണ് മഞ്ജു വാര്യര്‍. കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി പക്ഷേ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ നല്‍കിയ മഞ്ജുവിന്റെ മടങ്ങി വരവിലും വിജയങ്ങള്‍ മോഹന്‍ലാലിനൊപ്പമെന്നത് ശ്രദ്ധയം. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കൊടുവില്‍ അഞ്ചാമത്തെ ചിത്രത്തിലും നായികയായെത്തുന്നത് മഞ്ജു തന്നെ.

പ്രിയദര്‍ശന്‍ ഒരുക്കുന്ന 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിലും നായിക മഞ്ജുവാണ്. ക്രിസ്മസ് റിലീസായ ഒടിയനിലും ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിലും മഞ്ജുവാര്യര്‍ തന്നെയാണ് മോഹന്‍ലാലിന്റെ നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇരു ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. മഹാഭാരതത്തിലും മോഹന്‍ലാലിനൊപ്പം മഞ്ജു എത്തുന്നുണ്ടെന്നാണ് സൂചന. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി അതേ പേരില്‍ ഒരു സിനിമയും ചെയ്തിരുന്നു.

ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിര്‍മ്മാതാക്കള്‍ സന്തോഷ് ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറില്‍ മഞ്ജുവാര്യര്‍ക്കൊപ്പം കീര്‍ത്തി സുരേഷും നായികാനിരയിലുണ്ട്. തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനാണ് മറ്റൊരു പ്രധാന താരം. പ്രണവ് മോഹന്‍ലാലിന്റെ സാന്നിദ്ധ്യമാണ് മരയ്ക്കാറിന്റെ മറ്റൊരു ആകര്‍ഷണ ഘടകം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയാകുന്നത്. ആകെ നാല് നായികമാരുണ്ട്. ഒരു നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Ads by Google
Tuesday 25 Sep 2018 12.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW