Monday, December 17, 2018 Last Updated 37 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 11.48 AM

കുവൈത്തില്‍ മലയാളി നഴ്‌സിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട്ടുകാരനായ പുരുഷ നഴ്‌സ് അറസറ്റില്‍

uploads/news/2018/09/251420/Gulf250918d.jpg

കുവൈത്തില്‍ മലയാളി നഴ്‌സിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട്ടുകാരനായ പുരുഷ നഴ്‌സ് അറസറ്റില്‍. രക്ഷപ്പെടുത്തിയത് ഈജിപ്ഷ്യന്‍ സ്വദേശി.

കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ആശുപത്രിയി പരിസരത്താണ് സംഭവം നടന്നത്. ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളിയായ വനിതാ നഴസിനെയാണ് തമിഴ്‌നാട് സ്വദേശിയായ പുരുഷ നഴ്‌സ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കമ്പിനിയുടെ ട്രന്‍സ്‌പോര്‍ട്ടേഷന്‍ വാഹനത്തിലേക്ക് കയറാന്‍ പോകന്നതിനിടെയില്‍ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച്,ബലമായി കാറില്‍ പിടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ഇത് കണ്ട ഈജിപഷ്യന്‍ സഹപ്രവര്‍ത്തകനാണ് ബലപ്രയോഗത്തിലൂടെ മലയാളി നഴ്‌സിനെ രക്ഷപ്പെടുത്തിയതെന്ന് പ്രദേശിക അറബ് പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ക്കിംഗ് സ്ഥലത്തെ് എത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതിയെ പിടിച്ച് വച്ച് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ,പോലീസിന് കൈമാറുകയായിരുന്നു.വനിത നഴ്‌സ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ തട്ടികൊണ്ട് പോകന്‍ ശ്രമിച്ചതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

Ads by Google
Tuesday 25 Sep 2018 11.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW