Sunday, December 09, 2018 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 11.18 AM

ഈ വര്‍ഷം ഒത്തുകളിക്കാന്‍ വാതുവെയ്പ്പുകാര്‍ സമീപിച്ചത് അഞ്ച് ക്യാപ്റ്റന്‍മാരെ ; ഏഷ്യാക്കപ്പ് ക്രിക്കറ്റിനിടയില്‍ അഫ്ഗാന്‍ നായകനെയും കെണിയില്‍ വീഴ്ത്താന്‍ നോക്കി

uploads/news/2018/09/251413/afghanisthan.jpg

ദുബായ്: ഒരു വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചിലധികം ക്യാപ്റ്റന്‍മാരെ വാതുവെയ്പ്പുകാര്‍ ഒത്തുകളിക്കാനായി സമീപിച്ചെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏഷ്യാകപ്പിനിടയില്‍ പോലും ചില ടീമുകളുടെ നായകന്മാരെ ബുക്കികള്‍ വിളിച്ചതിന്റെ തെളിവുകള്‍ കിട്ടിയതായി അന്താരാഷ്ട്ര ക്രിക്കറ്റ സമിതി വ്യക്തമാക്കി.

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായ മൊഹമ്മദ് ഷഹ്‌സാദാണ് ബുക്കികളുടെ ഏറ്റവും പുതിയ ഇര. ഒട്‌കോബറില്‍ ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗായ അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ വന്‍തുക വാഗ്ദാനവുമായാണ് സമീപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ചു നായകന്മാരെ വാതുവെയ്പ്പുകാര്‍ സമീപിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷലാണ്. എന്നാല്‍ അദ്ദേഹം പേരുകള്‍ പുറത്തുവിട്ടില്ല.

ഒത്തുകളി വാഗ്ദാനവുമായി കളിക്കാരെ സമീപിച്ചവരില്‍ കൂടുതലും ഇന്ത്യാക്കാരായ വാതുവെയ്പ്പുകാരാണെന്നും എന്നാല്‍ എല്ലാ ബുക്കികളും ഇന്ത്യാക്കാരല്ലെന്നും മാര്‍ഷല്‍ പറഞ്ഞു. ബുക്കികള്‍ ലോകത്തുടനീളമുണ്ട്. കളിയുടെ ദൈര്‍ഘ്യം കുറവാണ് എന്നതിനാല്‍ 20 ട്വന്റിയില്‍ സ്‌പോട്ട് ഫിക്‌സിംഗിലാണ് വാതു വെയ്പ്പുകാര്‍ക്ക് പ്രിയമെന്നും പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ടീം ഹോട്ടലില്‍ വെച്ചായിരുന്നു ഒത്തുകളിക്കാര്‍ അഫ്ഗാന്‍ നായകനെ സമീപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ടീം മാനേജ്‌മെന്റ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഇത് കൂടുതലായിരിക്കുമെന്നും എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു പരാതിയും ഇതുവരെ നല്‍കിയിട്ടില്ലെന്നും ഐസിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 32 സംഭവങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്. ഇതില്‍ 23 സംഭവങ്ങളില്‍ കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എട്ടു സംഭവങ്ങളില്‍ കളിക്കാര്‍ സംശയത്തിന്റെ നിഴലിലാണ്. നാലു മുന്‍താരങ്ങള്‍ അന്വേഷണം നേരിടുകയാണ്. ബാക്കി 14 കേസുകളില്‍ കളിക്കാരല്ലാത്തവരോ കളിയുമായി ബന്ധമില്ലാത്തവരോ ഉള്‍പ്പെടുന്നു. നിയമങ്ങള്‍ പുന പരിശോധിക്കാനും കര്‍ക്കശമാക്കാനും ഐസിസിയ്ക്ക് നീക്കമുണ്ട്. അതുപോലെ തന്നെ ദുബായില്‍ നടത്താനിരിക്കുന്ന ടി 10 ലീഗും സൂഷ്മനിരീക്ഷണത്തിലാണ്. അടുത്ത കാലത്തായി ട്വന്റി20 മത്സരങ്ങളിലാണ് ഐസിസി ഏകദിനത്തേക്കാള്‍ ശ്രദ്ധ വെച്ചിരിക്കുന്നത്. ചാമ്പ്യന്‍സ്‌ട്രോഫി ട്വന്റി20 മത്സരങ്ങളാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്.

Ads by Google
Ads by Google
Loading...
TRENDING NOW