Friday, December 14, 2018 Last Updated 42 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 08.46 AM

'എന്റെ കരങ്ങളിലാണ് അത് സംഭവിച്ചത്' അച്ഛന്റെ വേര്‍പാട് ഓര്‍ത്തെടുത്ത് വിരാട് കോഹ്ലി

virat kohli

ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ക്രിക്കറ്റിലെ കോഹ്ലിയുടെ സംഭാവനകള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും മഹേന്ദ്ര സിങ് ധോണിക്കും ശേഷം പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്ലി. ഇപ്പോള്‍ തന്റെ അച്ഛന്റെ മരണം ഓര്‍ത്തെടുക്കുകയാണ് താരം.

നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ ഉടന്‍ പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന സീരീസ് മെഗ് ഐക്കണ്‍സിലാണ് തന്റെ അച്ഛന്റെ മരണ നിമിഷങ്ങളെക്കുറിച്ച് കുറിച്ച് കോഹ്ലി ഓര്‍ത്തെടുത്തത്. ''അച്ഛന്റെ മരണം വേദനയോടെയാണ് ഉള്‍ക്കൊണ്ടതെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കാന്‍ അതെനിക്ക് കരുത്തു പകര്‍ന്നുവെന്നാണ് കോഹ്ലി പറഞ്ഞിരിക്കുന്നത്. എന്റെ കരങ്ങളിലാണ് അത് സംഭവിച്ചത്. സമയം പുലര്‍ച്ചെ മൂന്നു മണിയായിരുന്നു. രഞ്ജി ട്രോഫി മല്‍സരം നടക്കുന്ന സമയമായിരുന്നു. രാത്രി വൈകിയും കളി നീണ്ടിരുന്നു. ഞാന്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അടുത്ത ദിവസം രാവിലെ ബാറ്റിങ്ങിനായി എനിക്ക് പോകണം. നാലുദിവസത്തെ രഞ്ജി ട്രോഫി ടൂര്‍ണമെന്റാണ്. അച്ഛന് സുഖമില്ലാതായപ്പോള്‍ ഡോക്ടറുടെയും അയല്‍വാസികളുടെയും സഹായത്തിന് ശ്രമിച്ചു. പക്ഷേ രാത്രിയില്‍ ആരും പ്രതികരിച്ചില്ല. ആംബുലന്‍സ് അടക്കം എല്ലാം എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു,'' - കോഹ്ലി പറഞ്ഞു.

അച്ഛന്റെ മരണശേഷമാണ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അച്ഛന്റെ സ്വപ്നം നിറവേറ്റുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ പിന്നെ എനിക്കുണ്ടായിരുന്നുളളൂ, കോഹ്ലി പറഞ്ഞു. സെപ്റ്റംബര്‍ 24 ന് 9 മണിക്കാണ് കോഹ്ലി പങ്കെടുക്കുന്ന എപ്പിസോഡ് നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംപ്രേക്ഷണം ചെയ്യുക. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയും കര്‍ണാടകയും തമ്മിലായിരുന്നു മല്‍സരം. അച്ഛന്‍ മരിച്ചതിനാല്‍ കോഹ്ലി പിറ്റേന്ന് കളിക്കാന്‍ വരില്ലെന്നാണ് സഹതാരങ്ങള്‍ കരുതിയത്. എന്നാല്‍ അന്ന് 18കാരനും, ക്രിക്കറ്റില്‍ എപ്പോഴും പ്രൊഫഷണലുമായ കോഹ്ലി അന്ന് കളിക്കളത്തിലെത്തുകയും 90 റണ്‍സെടുത്ത് ഡല്‍ഹിയെ കരകയറ്റുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW