Friday, February 15, 2019 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 08.19 AM

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അനുമതി ; അക്കാദമി തന്നെ ചെലവ് വഹിക്കും, ഡെലിഗേറ്റ് പാസിന്റെ നിരക്ക് കൂടിയേക്കും

uploads/news/2018/09/251391/film-fest.jpg

തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന ഉപേക്ഷിച്ച നിലയായിരുന്ന ഐഎഫ്എഫ്‌കെ യുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അനുമതി. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമിയുടെ നിര്‍ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെയാണ് മുടങ്ങുമെന്ന് കരുതിയിരുന്ന ചലച്ചിത്രമേളയെന്ന പ്രതീക്ഷ വീണ്ടും സജീവമായത്. പക്ഷേ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി.

ഇതോടെ ചലച്ചിത്രമേളയുടെ ചെലവിനുള്ള പണം അക്കാദമി തന്നെ കണ്ടെത്തേണ്ടി വരും. പ്രളയത്തില്‍ സംസ്ഥാനത്തിന് വന്‍ നാശനഷ്ടം നേരിട്ട സാഹചര്യത്തില്‍ വന്‍ ചെലവുകള്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ കലോത്സവം പോലെ തന്നെ വന്‍ ചെലവ് വരുത്താതെ ചലച്ചിത്രമേളയും നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികളും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയില്‍ ചെലവ് ചുരുക്കി ചെയ്യാമെന്ന തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ചലച്ചിത്രമേളയ്ക്ക് ആറുകോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.

ഇത്തവണ മൂന്ന് കോടിക്ക് നടത്താമെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്നും പണം നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡെലിഗേറ്റ് പാസിന് ഫീസ് കൂട്ടിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും പണം കണ്ടെത്താനാണ് തീരുമാനം. വിദേശത്ത് നിന്നുള്ള രാജ്യന്തര ജൂറി അംഗങ്ങള്‍, ചിത്രങ്ങള്‍ക്കു നല്‍കിയിരുന്ന വന്‍ പ്രൈസ് മണി എന്നിവയ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ചേക്കും. അക്കാദമി ഭാരാവാഹികളുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ തീരുമാനം എടുക്കും.

Ads by Google
Ads by Google
Loading...
TRENDING NOW