Friday, October 19, 2018 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.47 AM

മൂന്ന്‌ ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ; വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതകളില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

uploads/news/2018/09/251389/rain.jpg

തിരുവനന്തപുരം: കര്‍ണാടകാതീരത്ത് ശക്തമാകുന്ന ന്യുനമര്‍ദ്ദപാത്തിയുടെ ഫലമായി കേരളത്തില്‍ ഭാഗികമായി അടുത്ത മൂന്ന ദിവസത്തേക്ക് ശക്തമായ മഴയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ട്. 24 മണിക്കൂറിൽ ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടി കനത്തമഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബർ 28 വരെ കനത്തമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടെ മഴപെയ്യുന്നതിനാണ് സാധ്യത. കർണാടക തീരത്ത് അറബിക്കടലിലും കർണാടകത്തിന്റെ ഉൾഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്.

ഇതിനുപുറമേ കർണാടകത്തിന്റെ വടക്കുമുതൽ കന്യാകുമാരിവരെ നീളുന്ന ന്യൂനമർദപാത്തിയും നിലവിലുണ്ട്. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പ്പാർപ്പിക്കാൻ തഹസിൽദാർമാർ ക്യാമ്പുകൾ സജ്ജമാക്കുക. റവന്യൂ പോലീസ് വകുപ്പുകളുടെ കൺട്രോൾ റൂം 24 മണിക്കൂർ പ്രവർത്തിക്കുക. വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും അടിയന്തരസാഹര്യം നേരിടാൻ സംഘങ്ങളെ സജ്ജമാക്കുക.

വിനോദസഞ്ചാരികൾ നദികളിൽ ഇറങ്ങരുതെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് പലേടത്തും മഴ പെയ്തു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW