Friday, December 14, 2018 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.26 AM

മൊബൈല്‍ വാങ്ങാന്‍ കൂട്ടുകാരന്റെ വീട്ടില്‍ കയറി 10,000 മോഷണം ; കയ്യോടെ പിടികൂടിയപ്പോള്‍ സുഹൃത്തിന്റെ അമ്മയെ കൊന്നു ജനലില്‍ കെട്ടിത്തൂക്കി ; 19 കാരന്‍ അറസ്റ്റില്‍

uploads/news/2018/09/251386/arrested.jpg

താമരക്കുളം: മൊബൈല്‍ഫോണ്‍ വാങ്ങാന്‍ കൂട്ടുകാരന്റെ വീട്ടില്‍ കയറി പണം മോഷ്ടിക്കുകയും കയ്യോടെ പിടികൂടിയ സുഹൃത്തിന്റെ മാതാവിനെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്ത 19 കാരന്‍ അറസ്റ്റില്‍. മദ്ധ്യവയസ്ക്കയെ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വാഭാവികമരണം അല്ലെന്നും കൊലപാതകം ആയിരുന്നെന്നുമാണ് കണ്ടെത്തിയ സംഭവത്തില്‍ 19 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

താമരക്കുളം കണ്ണനാകുഴിയിൽ വീടിന്റെ ജനാലയിൽ മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി(48) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത് തുളസിയുടെ മക്കളുടെ കൂട്ടുകാരന്‍ കറ്റാനം വെട്ടിക്കോട്ട് മുകളയ്യത്ത് പുത്തൻവീട് ജെറിൻ രാജി(19)നെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് വൈകിട്ട ആറേകാലോടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് തുളസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എന്നാല്‍ അഞ്ചരയോടെ തുളസിയുടെ വീട്ടിൽനിന്ന് ജെറിൻ പോകുന്നത് അയൽവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം സമ്മതിക്കാതിരുന്ന ജെറിന്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

തുളസിയുടെ വീട്ടില്‍ കടന്നുകയറി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ ജെറിന്‍ കവര്‍ന്നു. പണം എടുക്കുന്നതുകണ്ട തുളസി ഇയാളെ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം ജെറിൻ തുളസിയെ തള്ളി കട്ടിലിലേക്കിട്ട ശേഷം കഴുത്തിന് കുത്തിപ്പിടിച്ചു. ഒപ്പം ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായ മൂടിപ്പിടിക്കുകയും ചെയ്തു. കുറേ നേരം കഴിഞ്ഞപ്പോൾ ചലനം നിലച്ചതായിക്കാണുകയായിരുന്നു.

തുടര്‍ന്ന് ഇവരെ കട്ടിലിൽ കിടത്തി. മുറിക്കുള്ളിൽ കിടന്ന സാരിയെടുത്ത് ഫാനിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിനിടെ തുളസി നിലത്തുവീണു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റു. തുടർന്ന് ജനാലയിൽ തുളസിയുടെ ശരീരം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം മുറിക്കുള്ളിലും പുറത്തും മുളകുപൊടി വിതറിയശേഷമാണ് ജെറിൻ പണവുമായി മടങ്ങിയത്.

സംഭവദിവസം പണം ആവശ്യപ്പെട്ട് ജെറിന്‍ പല തവണ തുളസിയുടെ വീട്ടിലെത്തിയിരുന്നതായും കണ്ടെത്തി. ഇയാൾ തുളസിയോട് പണം ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. ഇതേ തുടര്‍ന്നായിരുന്നു ജെറിൻ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണം കവര്‍ന്നത്. കവർന്ന പണം ഉപയോഗിച്ച് ചാരുംമൂട്ടിൽനിന്ന് മൊബൈൽ ഫോണും വാങ്ങി. ജെറിനെ അറസ്റ്റ ചെയ്തതിന് പിന്നാലെ മൊബൈല്‍ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Ads by Google
Tuesday 25 Sep 2018 07.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW