Sunday, October 21, 2018 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.10 AM

​ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ആഴത്തില്‍ സൗഹൃദം ; വാട്സ് ആപ്പുവഴി നഗ്നഫോട്ടോ കൈക്കലാക്കി ; ഭീഷണിപ്പെടുത്തി 15,000 തട്ടിയ 20 കാരന്‍ പിടിയിലായി

uploads/news/2018/09/251384/blackmailing.jpg

കൊണ്ടോട്ടി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോ വാട്‌സ്ആപ്പ് വഴി കൈക്കലാക്കി. പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 15,000 രൂപ. പണംതട്ടിയ കൊല്ലം ആദിനാട് പടന്നയിൽ പ്രശാന്ത് എന്ന 20 കാരനെ പോലീസ് പൊക്കി. വീണ്ടും പണം ആവശ്യപ്പെടുകയും നാട്ടിലുള്ള ചിലർക്ക് ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തതോടെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം ആഴത്തിലായതിനെ തുടര്‍ന്നാണ് യുവാവ് യുവതിയിൽനിന്ന് നഗ്നഫോട്ടോ കൈക്കലാക്കിയത്. ഫോട്ടോ പരസ്യപ്പെടുത്തുമെന്നും കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് ആവശ്യപ്പെട്ട 15,000 യുവതി നല്‍കി. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം കൈമാറിയത്. വീണ്ടും പണം ചോദിക്കാന്‍ തുടങ്ങിയതോടെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച പോലീസ് വീട്ടിലെത്തി പ്രശാന്തിനെ പിടികൂടി. യുവാവിന്റെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തു. ഫോണിൽനിന്ന് യുവതിയുടെ നഗ്നഫോട്ടോ കണ്ടെടുത്തിട്ടുണ്ട്. വീട്ടുകാരുടെ പരാതി കിട്ടി കേസ് രജിസ്റ്റർചെയ്ത ആദ്യദിവസം തന്നെ പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞു. യുവാവ് ഫോട്ടോ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ്.

Ads by Google
Tuesday 25 Sep 2018 07.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW