Thursday, June 27, 2019 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 02.17 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(25)

uploads/news/2018/09/251382/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - സാമ്പത്തികപ്രശ്‌നങ്ങള്‍ കൂടും. അനാവശ്യ സംസാരം ഒഴിവാക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹാലങ്കാരവസ്‌തുക്കള്‍ ക്കായി പണം ചെലവഴിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാധ്യത.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന്‌ ഇടയുണ്ട്‌. തൊഴില്‍രംഗത്ത്‌ പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹ നിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത്‌ തിരിച്ചടക്കാന്‍ കഴിയാതെ വരും. ശത്രുക്കലില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യ ത്തില്‍ ഉത്സാഹം അനുഭവപ്പെടും. സംസാരം മുഖേന ശത്രുക്കള്‍ കൂടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശയാത്രയ്‌ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. മുന്‍കോപം നിയന്ത്രിക്കണം. ഉന്നതവ്യക്‌തികളുമായി ബന്ധമുണ്ടാക്കാന്‍ അവസരം ഉണ്ടാകും. സഹോദര സ്‌ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ധനലാഭം ഉണ്ടാകും. പൂര്‍വികസ്വത്ത്‌ സംബന്ധമായി അഭിപ്രായവ്യത്യാസ ത്തിന്‌ സാധ്യത. വിദേശത്തുള്ള സുഹൃത്തിന്റെ സഹായത്താല്‍ വിദേശത്ത്‌ നല്ല ജോലി ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്‌തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക്‌ നൃത്തസംഗീതാദി കലകളില്‍ താല്‌പര്യം കൂടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - സന്താനങ്ങള്‍ മുഖേന മനഃസമാധാനം കുറയും. യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഭാവി കാര്യങ്ങളെക്കുറിച്ച്‌ സുപ്രധാനമായ തീരുമാനം എടുക്കും. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്ന പ്രയോജനം ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക്‌ താത്‌ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്‌ഥര്‍ത്ഥികള്‍ക്ക്‌ ടെക്‌സ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. വിനോദയാത്രകളില്‍ പങ്കെടുക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പലവഴികളും തുറന്നു കിട്ടും. വിദേശത്തു നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. ആഢംബര വസ്‌തുക്കളില്‍ഭ്രമം കൂടും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പര മായി ധാരാളം മത്സരങ്ങള്‍ നേരിട്ടും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ യാതൊരുവിധ തടസവും വരില്ല. മനസിന്‌ വിഷമമുണ്ടാക്കുന്ന അനുഭവങ്ങളുണ്ടാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഉത്തരവ്‌ ലഭിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 25 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW