Friday, December 14, 2018 Last Updated 43 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 02.10 AM

മോഷണം കണ്ടെത്തിയ വീട്ടമ്മയെ യുവാവ്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തി

uploads/news/2018/09/251369/c4.jpg

ചാരുംമൂട്‌(മാവേലിക്കര): മൊബൈല്‍ഫോണ്‍ വാങ്ങാനായി പണം മോഷ്‌ടിച്ചത്‌ പിടികൂടിയ വീട്ടമ്മയെ യുവാവ്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തി. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കുട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(52)യാണ്‌ കൊല്ലപ്പെട്ടത്‌.
സംഭവത്തില്‍ സമീപവാസിയും മകന്റെ സുഹൃത്തുമായ മുകളയ്യത്ത്‌ പുത്തന്‍വീട്ടില്‍ ജെറിന്‍രാജു(19)വിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം സന്ധ്യയോടെ ഭര്‍ത്താവ്‌ സുധാകരന്‍ ജോലി കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോഴാണ്‌ വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടത്‌.
തുളസിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇന്നലെ യുവാവിനെ കസ്‌റ്റഡിയിലെടുത്തത്‌.
മൊബൈല്‍ഫോണ്‍ വാങ്ങാനായി ജെറിന്‍രാജു അലമാരയില്‍നിന്നും പണം മോഷ്‌ടിച്ചത്‌ വീട്ടമ്മ കാണുകയും പ്രതിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന.

Ads by Google
Tuesday 25 Sep 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW