Tuesday, October 23, 2018 Last Updated 51 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.58 AM

ലൂക്കാ മോഡ്രിച്ച്‌ മികച്ച താരം

uploads/news/2018/09/251364/s6.jpg

ലണ്ടന്‍: ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ക്ര?യേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്‌. 2018 ലോകകപ്പില്‍ ക്ര?യേഷ്യയെ റണ്ണറപ്പ്‌ സ്‌ഥാനത്തേക്ക്‌ നയിച്ചതും സ്‌പാനിഷ്‌ ലാ ലിഗയില്‍ റയാല്‍ മാഡ്രിഡിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളുമാണ്‌ മോഡ്രിച്ചിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.
ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിയ ഫിഫ പ്രസിഡന്റ്‌ ജിയോവാനി ഇന്‍ഫെന്റിനോ മോഡ്രിച്ച്‌ പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാവും പോചുഗല്‍ സൂപ്പര്‍ താരവുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്‌റ്റ് താരം മുഹമ്മദ്‌ സല എന്നിവരെ പിന്തള്ളിയാണ്‌ മോഡ്രിച്ച്‌ ജേതാവായത്‌. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ക്ര?യേഷ്യന്‍ താരത്തിനായിരുന്നു. അന്നും റൊണാള്‍ഡോയെയും സലയെയും പിന്തള്ളിയായിരുന്നു മോഡ്രിച്ചിന്റെ നേട്ടം.
മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ്‌ ഇക്കുറിയും ബ്രസീലിയന്‍ താരം മാര്‍ത്ത സ്വന്തമാക്കി. ഇത്‌ ആറാം തവണയാണ്‌ മാര്‍ത്തയ്‌ക്ക് ഫിഫയുടെ പുരസ്‌കാരം ലഭിക്കുന്നത്‌. നേരത്തെ 2006, 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു തവണ മാര്‍ത്ത പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
മികച്ച യുവതാരത്തിനുള്ള അവാര്‍ഡ്‌ ഫ്രാന്‍സിന്റെ ലോകകപ്പ്‌ ഹീറോ കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും എംബാപ്പെയ്‌ക്കായിരുന്നു. റഷ്യ ലോകകപ്പില്‍ നാലു ഗോളുകള്‍ നേടിയ എംബാപ്പെയുടെ മിന്നും പ്രകടനമായിരുന്നു ഫ്രാന്‍സിന്റെ കരുത്ത്‌. ഫൈനലില്‍ ക്ര?യേഷ്യയ്‌ക്കെതിരേ ഗോള്‍ നേടിയതോടെ പെലെയ്‌ക്കു ശേഷം ലോകകപ്പ്‌ ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ യുവതാരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.
മികച്ച ഗോളിനുള്ള പുഷ്‌കാസ്‌ അവാര്‍ഡ്‌ ലിവര്‍പൂളിന്റെ ഈജിപ്‌ഷ്യന്‍ താരം മുഹമ്മദ്‌ സലയ്‌ക്കാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു വേണ്ടി കഴിഞ്ഞ സീസണില്‍ എവര്‍ട്ടണിനെതിരേ നേടിയ ഗോളാണ്‌ സലയെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.
നാല്‌ എവര്‍ട്ടണ്‍ പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്‌തു മുന്നേറിയാണ്‌ സല ഗോള്‍ നേടിയത്‌. സീസണില്‍ മിന്നുന്ന ഫോമിലായിരുന്ന താരം പ്രീമിയര്‍ ലീഗ്‌ പ്ലേയര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡും കരസ്‌ഥമാക്കിയിരുന്നു. യുവേഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഇടംപിടിച്ച സല മൂന്നാം സ്‌ഥാനം നേടുകയും ചെയ്‌തിരുന്നു.
പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെയും വെയ്‌ല്‍സ്‌ താരം ഗാരെത്‌ ബെയ്‌ലിന്റെയും ബൈസിക്കിള്‍ ഗോളുകളെ പിന്തള്ളിയാണ്‌ സല പരുസ്‌കാരത്തിന്‌ അര്‍ഹനായത്‌.
ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡ്‌ നേടിയ ബെല്‍ജിയം താരം തിബൗട്ട്‌ കോര്‍ട്ടോയിസിനാണ്‌ ഫിഫയുടെയും പുരസ്‌കാരം. ലോകകപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന കോര്‍ട്ടോയിസ്‌ നിലവില്‍ റയാല്‍ മാഡ്രിഡ്‌ താരമാണ്‌. ഫിഫ പുരസ്‌കാര പട്ടികയില്‍ ഡെന്‍മാര്‍ക്കിന്റെ കാസ്‌പര്‍ ഷ്‌മൈഷേല്‍, ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസ്‌ എന്നിവരാണ്‌ കോര്‍ട്ടോയിസിന്‌ ഒപ്പം മത്സരിച്ചത്‌.
ഫ്രാന്‍സിനെ ലോകകപ്പ്‌ ജേതാക്കളാക്കിയ കോച്ച്‌ ദിദയര്‍ ദെഷാംപ്‌സിനാണ്‌ മികച്ച പരിശീലകനുള്ള അവാര്‍ഡ്‌. കളിക്കാരനായും പരിശീലകനായും ലോകകപ്പ്‌ ഉയര്‍ത്തിയ മൂന്നാമത്തെയാളാണ്‌ ദെഷാംപ്‌സ്. മരിയോ സഗാലോയും ഫ്രാന്‍സ്‌ ബെക്കന്‍ബോവറുമാണ്‌ മറ്റു രണ്ടുപേര്‍. 1998-ല്‍ ദെഷാംപ്‌സിന്റെ നേതൃത്വത്തിലാണ്‌ ഫ്രാന്‍സ്‌ ആദ്യ ലോകകപ്പ്‌ നേടിയത്‌. ഇക്കുറി റഷ്യയില്‍ ദെഷാംപ്‌സിന്റെ പരിശീലനത്തിനു കീഴില്‍ രണ്ടാമതും അവര്‍ കിരീടം ഉയര്‍ത്തിയിരുന്നു.
റയാല്‍ മാഡ്രിഡിനെ ഹാട്രിക്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ജയത്തിലേക്കു നയിച്ച സിനദിന്‍ സിദാന്‍, ലോകകപ്പില്‍ ക്ര?യേഷ്യയെ മൂന്നാം സ്‌ഥാനത്തേക്കു നയിച്ച സ്ലാട്ട്‌കോ ഡാലിച്ച്‌ എന്നിവരായിരുന്നു ദെഷാംപ്‌സിനൊപ്പം അവസാന പട്ടികയില്‍ മത്സരത്തിനുണ്ടായിരുന്നത്‌.
മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകനുള്ള അവാര്‍ഡ്‌ ഫ്രഞ്ച്‌ ക്ലബ്‌ ലിയോണിന്റെ വനിതാ ടീം പരിശീലകന്‍ റെയ്‌നാള്‍ഡ്‌ പെഡ്രോസ്‌ സ്വന്തമാക്കി.

Ads by Google
Tuesday 25 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW