Friday, December 14, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.35 AM

ബിഷപ്പിന്റെ അറസ്‌റ്റ്‌ വേദനാജനകം: കെ.സി.ബി.സി.

uploads/news/2018/09/251353/k4.jpg

കൊച്ചി : ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ തെരുവില്‍ ചില പുരോഹിതരും കന്യാസ്‌ത്രീകളും നടത്തിയ സമരം വേദനിപ്പിക്കുന്നതാണെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). കന്യാസ്‌ത്രീയുടെ പരാതിയില്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിരുന്നു. അവര്‍ക്കു സഭയില്‍നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കെ.സി.ബി.സി. പത്രക്കുറിപ്പില്‍ പറഞ്ഞു.
കത്തോലിക്കാസഭയേയും സഭാധികാരികളെയും കൂദാശകളെയും പരസ്യമായി അവഹേളിക്കാന്‍ ശത്രുക്കള്‍ക്ക്‌ അവസരം നല്‍കുന്ന വിധത്തില്‍ ചില വൈദികരും സന്യാസിനികളും വഴിവക്കില്‍ സമരം ചെയ്‌തതു ശരിയായില്ല. അതു ക്രൈസ്‌തവമൂല്യങ്ങള്‍ക്കും കത്തോലിക്കാസഭയുടെ ഉത്തമതാത്‌പര്യങ്ങള്‍ക്കും അവരുടെതന്നെ സന്യാസനിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു.
ബിഷപ്പിനെതിരേ അതേ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷണറീസ്‌ ഓഫ്‌ ജീസസ്‌ അംഗമായ സന്യാസിനിയുടെ ലൈംഗികപീഡനപരാതി പ്രകാരം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലാക്കിയ സാഹചര്യം വേദനാജനകമാണ്‌. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച്‌ അഭിപ്രായം പറയുന്നത്‌ ഉചിതമല്ല. എന്നാല്‍, കേസിന്റെ മറവില്‍ കത്തോലിക്കാസഭയെ ദുര്‍ബലമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും സഭയോടു വിരോധവും അസൂയയുമുള്ള ചിലരും നിക്ഷിപ്‌തതാത്‌പര്യമുള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയിലെ ചില അസംതൃപ്‌തരും ചേര്‍ന്നു ശ്രമിക്കുകയാണ്‌.
ഒരു വ്യക്‌തിക്കെതിരായ ആരോപണത്തിന്റെ പേരില്‍, സഭയെയാകെ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനപരാതിയില്‍ ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ആരും അടച്ചാക്ഷേപിച്ചില്ല. ഒരു മന്ത്രി ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ രാജിവച്ചപ്പോള്‍, മുഴുവന്‍ മന്ത്രിമാരെയും രാഷ്‌ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല. ലൈംഗികാരോപണത്തേത്തുടര്‍ന്ന്‌ സുപ്രീം കോടതിയിലെ ഒരു മുന്‍ജഡ്‌ജി സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചപ്പോള്‍ ജുഡീഷ്യറിയെ പൊതുവായി ആരും ആക്രമിച്ചില്ല. എന്നാല്‍, ഒരു ബിഷപ്പിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പേ ചില സ്‌ഥാപിതതാത്‌പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന്‌, സഭയെ ആക്രമിക്കുകയായിരുന്നു.
വിശുദ്ധിയില്‍ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്‌ത്രീകളുമുള്ള കത്തോലിക്കാസഭയെ, ഒരു ബിഷപ്പിനെതിരേ ഉയര്‍ന്ന, തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത്‌ അനീതിയാണ്‌. കുമ്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തെ കത്തോലിക്കാസഭയ്‌ക്ക്‌ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും കെ.സി.ബി.സി. വ്യക്‌തമാക്കി.

Ads by Google
Tuesday 25 Sep 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW