Tuesday, December 18, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.35 AM

കടലില്‍ രക്ഷാകരമെത്തി; അഭിലാഷ്‌ ടോമി കരയിലെത്തി

uploads/news/2018/09/251350/k1.jpg

കൊച്ചി: കടലിനെ കീഴടക്കാനുള്ള സാഹസികയാത്രയ്‌ക്കിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ്‌ ടോമിയെ രക്ഷിച്ചു. ഫ്രഞ്ച്‌ മത്സ്യബന്ധന കപ്പലായ ഒസീരിസാണ്‌ തകര്‍ന്ന പായ്‌വഞ്ചിയില്‍നിന്ന്‌ അഭിലാഷിനെ രക്ഷപ്പെടുത്തിയത്‌.
ഒസീരിസില്‍ വച്ച്‌ ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നല്‍കി. തുടര്‍ന്ന്‌ ഓസ്‌ട്രേലിയന്‍ പടക്കപ്പലില്‍ ഇന്നലെ വൈകുന്നേരത്തോടെ ഇലെ ആംസ്‌റ്റര്‍ഡാം ദ്വീപിലെത്തിച്ചു. അവിടെനിന്നു നാവികസേനയുടെ ഐ.എന്‍.എസ്‌. സത്‌പുര കപ്പലില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി മൗറീഷ്യസിലേക്കു കൊണ്ടുപോകാനാണു തീരുമാനം. അഭിലാഷ്‌ ബോധവാനാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഗോള്‍ഡന്‍ ഗ്ലോബ്‌ റേസ്‌ പായ്‌വഞ്ചി മത്സത്തില്‍ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്‌ചയാണ്‌ കൊടുങ്കാറ്റ്‌ അഭിലാഷ്‌ ടോമിയുടെ പായ്‌വഞ്ചി എസ്‌.വി. തുരീയയെ ചുഴറ്റിയെറിഞ്ഞത്‌. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന്‌ 1,900 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. 15 മീറ്റര്‍ ഉയര്‍ന്ന തിരയില്‍ തുരീയയുടെ പായ്‌മരം തകര്‍ന്നു. അഭിലാഷിന്റെ നടുവിനു സാരമായ പരുക്കേറ്റു. പായ്‌വഞ്ചി കടലില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ആടിയുലയുകയായിരുന്നു.
ക്യാപ്‌റ്റന്‍ ചന്ദ്രഹാസ്‌ വിവേക്‌ പറത്തിയ നാവികസേനയുടെ പി-8ഐ വിമാനമാണ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുരീയയെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌, കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ രക്ഷാദൗത്യ ഏകോപന കേന്ദ്രം രക്ഷാദൗത്യത്തിനു ചുക്കാന്‍ പിടിച്ചു. ഇന്ത്യന്‍ നാവികസേനയാണു രക്ഷാപ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിച്ചത്‌. അഭിലാഷിനെ വീണ്ടെടുക്കുന്ന ചുമതല അപകടസ്‌ഥലത്തിന്‌ ഏറ്റവുമടുത്തുണ്ടായിരുന്ന ഒസീരിസിനെ ഏല്‍പ്പിക്കുകയായിരുന്നു.
നേരത്തേ ഐ.എന്‍.എസ്‌.വി. മാധേയി പായ്‌വഞ്ചിയില്‍ ലോകംചുറ്റിയ അഭിലാഷ്‌ കഴിഞ്ഞ ജൂലൈ ഒന്നിനാണ്‌ തുരീയയില്‍ ഗോള്‍ഡന്‍ ഗ്ലോബ്‌ റേസിനു പുറപ്പെട്ടത്‌. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായമില്ലാതെ തനിച്ച്‌ 48,000 കി.മീ. സഞ്ചരിക്കണം. വടക്കുനോക്കി യന്ത്രവും നക്ഷത്രങ്ങളുമേ വഴികാട്ടാനുണ്ടാകൂ. സാറ്റലൈറ്റ്‌ ഫോണ്‍ കൈവശമുണ്ടെങ്കിലും അനിവാര്യ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. 19,444 കി.മീ. പിന്നിട്ട്‌, മത്സരത്തില്‍ മൂന്നാം സ്‌ഥാനത്തായിരിക്കെയാണ്‌ കൊടുങ്കാറ്റ്‌ ചതിച്ചത്‌.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന്‌ 3704 കിലോമീറ്ററും കന്യാകുമാരിയില്‍നിന്ന്‌ 5300 കിലോമീറ്ററും അകലെയായിരുന്നു അപകടസ്‌ഥലം പരുക്കേറ്റെന്നും അനങ്ങാന്‍ കഴിയുന്നില്ലെന്നും സംഘാടകരെ അറിയിച്ച്‌ ഞായറാഴ്‌ചയാണു സഹായം തേടിയത്‌.

Ads by Google
Tuesday 25 Sep 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW