Wednesday, December 19, 2018 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Tuesday 25 Sep 2018 01.35 AM

"നാളെ, കടക്കൂ പുറത്തെന്നു തൊഴിലാളികള്‍ക്കു പാര്‍ട്ടിയോടു പറയേണ്ടിവരും" കെ.എസ്‌. ആര്‍.ടി. സി.യില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ സി.ഐ.ടി.യു; പിണറായി വിജയനും കൈയൊഴിയുന്നു, തച്ചങ്കരി തെറിക്കും

കെ.എസ്‌.ആര്‍.ടി. ഇ.എ. (സി.ഐ.ടി.യു) സംസ്‌ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇതോടെയാണു തൊഴിലാളികളെ പിണക്കി, ഇനി തച്ചങ്കരിയെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്‌.
Tomin Thachankary

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാന്‍/മാനേജിങ്‌ ഡയറക്‌ടര്‍ പദവിയില്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നാളുകള്‍ എണ്ണപ്പെട്ടു. തച്ചങ്കരിയെ മാറ്റാനുള്ള സമ്മര്‍ദം സി.ഐ.ടി.യു. ശക്‌തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും വിശ്വസ്‌തനെ കൈയൊഴിയുമെന്നാണു സൂചന.

കഴിഞ്ഞ 23-നു തിരുവനന്തപുരത്തു നടന്ന കെ.എസ്‌.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്‌ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇതോടെയാണു തൊഴിലാളികളെ പിണക്കി, ഇനി തച്ചങ്കരിയെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്‌. തച്ചങ്കരിയെ മാറ്റാനുള്ള സി.ഐ.ടി.യുവിന്റെ നീക്കം കെ.എസ്‌.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്‌ഥാന പ്രസിഡന്റ്‌ വൈക്കം വിശ്വന്‌ അറിയാത്തതല്ലെന്നു സമ്മേളനത്തില്‍ സി.ഐ.ടി.യു. സംസ്‌ഥാന ട്രഷറര്‍ പി. നന്ദകുമാര്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിക്കും സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമെതിരേ സമ്മേളനപ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. "നാളെ, കടക്കൂ പുറത്തെന്നു തൊഴിലാളികള്‍ക്കു പാര്‍ട്ടിയോടു പറയേണ്ടിവരും" എന്നായിരുന്നു പ്രതിനിധികളില്‍ ഒരാളുടെ മുന്നറിയിപ്പ്‌. തൊഴിലാളികളുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ അടിയന്തരാവസ്‌ഥയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കെ.എസ്‌.ആര്‍.ടി.സിയിലെ പ്രകടനനിരോധനം, കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ പുതിയ ബസുകള്‍ വാങ്ങാത്തത്‌, സിംഗിള്‍ ഡ്യൂട്ടി സംവിധാനം എന്നിവയും വിമര്‍ശനവിധേയമായി. സി.എം.ഡി: തച്ചങ്കരിയുടേത്‌ ഏകാധിപത്യരീതിയാണ്‌. യൂണിയന്‍ മുന്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉള്‍പ്പെട്ട ഡയറക്‌ടര്‍ ബോര്‍ഡ്‌ തച്ചങ്കരിയുടെ തീരുമാനങ്ങള്‍ക്കു മൗനാനുവാദം നല്‍കുകയാണ്‌. സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, സംഘടനാ സെക്രട്ടറി മുള്‍ക്കിരീടം ചൂടിയ അവസ്‌ഥയിലാണ്‌. ബസ്‌ സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്കു കൈമാറുമ്പോള്‍ താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ 315 ജീവനക്കാര്‍ക്കു ജോലി നഷ്‌ടപ്പെടുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തച്ചങ്കരിയെ മാറ്റണമെന്നു സമ്മേളനത്തിലുയര്‍ന്ന വികാരം സര്‍ക്കാരിനെയും സി.പി.എമ്മിനെയും അറിയിക്കാന്‍ വൈക്കം വിശ്വനെയും ആനത്തലവട്ടം ആനന്ദനെയും ചുമതലപ്പെടുത്തി.

ജി. അരുണ്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW