Friday, December 14, 2018 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.30 AM

പ്രധാനമന്ത്രിയുമായി കുമ്മനം ചര്‍ച്ച നടത്തി; പ്രളയത്തിലെ പൈതൃകനഷ്‌ടത്തിന്‌ സഹായം

uploads/news/2018/09/251311/d7.jpg

ന്യൂഡല്‍ഹി : കേരളത്തിലെ മഹാപ്രളയത്തില്‍ സംഭവിച്ച ഭൗതികമായ നാശനഷ്‌ടങ്ങള്‍ക്കൊപ്പം പൈതൃക കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്‌ടം കൂടി പഠന വിധേയമാക്കണമെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായം നല്‍കണമെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്‌ അഭ്യര്‍ഥിച്ചു.
അതി പുരാതനങ്ങളായ ക്രൈസ്‌തവ-ഹൈന്ദവ-മുസ്ലിം ആരാധനാലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌.
അടിയന്തര സഹായങ്ങള്‍ നല്‍കി ഇവയെല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വിദഗ്‌ധ സംഘത്തെ നിയോഗിച്ച്‌ കണക്കെടുപ്പ്‌ നടത്തണമെന്നും നദീതടങ്ങളെ സംരക്ഷിക്കുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം അഭ്യര്‍ഥിച്ചു.

കേരളത്തിന്‌ എല്ലാസഹായവും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന കേരളത്തിന്‌ എല്ലാവിധ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. കേന്ദ്ര വിദഗ്‌ധസംഘത്തിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന്‌ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ പ്രധാനമന്ത്രി അറിയിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട്‌ കേന്ദ്രത്തിന്‌ പൂര്‍ണ പിന്തുണയും യോജിപ്പുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Tuesday 25 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW