Friday, December 14, 2018 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.30 AM

സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

uploads/news/2018/09/251309/d3.jpg

പക്യോങ്‌(സിക്കിം): സിക്കിമിലെ ആദ്യ വിമാനത്താവളമായ പക്യോങ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. സമുദ്ര നിരപ്പില്‍നിന്ന്‌ 4,500 അടി ഉയരത്തിലുള്ള പക്യോങ്‌, വിമാനത്താവളം രാജ്യത്തെ നൂറാമത്തെ വിമാനത്താവളംകൂടിയാണ്‌.
ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വിമാനത്താവളം ഉദ്‌ഘാടനസജ്‌ജമായത്‌. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തെങ്കിലും ഇവിടെനിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ കുറച്ചുനാള്‍കൂടി കാത്തിരിക്കേണ്ടിവരും. പ്രധാന റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുന്നതോടെ യുദ്ധവിമാനങ്ങള്‍ക്കും പക്യോങ്ങില്‍ ഇറങ്ങാന്‍ കഴിയും. 124 കിലോമീറ്റര്‍ അകലെ പശ്‌ചിമബംഗാളിലെ ബഗ്‌ദോഗരയായിരുന്നു ഇതുവരെ സിക്കിമിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. 201 ഏക്കര്‍ വിസ്‌തൃതിയുള്ള വിമാനത്താവളം 605 കോടി രൂപ ചെലവിട്ട്‌ എയര്‍പോര്‍ട്ട്‌ അതോറിട്ടി ഓഫ്‌ ഇന്ത്യയാണു നിര്‍മിച്ചത്‌.
സ്വാതന്ത്ര്യത്തിനുശേഷം 2014 വരെയുള്ള കാലയളവില്‍ 64 വിമാനത്താവളങ്ങളാണു രാജ്യത്തു നിര്‍മിച്ചത്‌. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 35 വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞതായി മോഡി അവകാശപ്പെട്ടു. സിവില്‍ വ്യോമയാനമന്ത്രി സുരേഷ്‌ പ്രഭു ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Tuesday 25 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW