Sunday, February 10, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.26 AM

ട്രംപ്‌ നിര്‍ദേശിച്ച ജഡ്‌ജിക്കെതിരേ രണ്ടാമതും ലൈംഗികാരോപണം

uploads/news/2018/09/251295/in4.jpg

വാഷിങ്‌ടണ്‍: അമേരിക്കന്‍ സുപ്രീം കോടതിയിലേക്കു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നാമനിര്‍ദേശം ചെയ്‌ത ജസ്‌റ്റിസ്‌ ബ്രെറ്റ്‌ കവനാഫിനെതിരേ വീണ്ടും ലൈംഗികാരോപണം.
യേല്‍ സര്‍വകലാശാലയില്‍ ബ്രെറ്റിന്റെ സഹപാഠിയായിരുന്ന ഡെബോറ റമിറെസാ(53)ണ്‌ അദ്ദേഹത്തിനെതിരേ ലൈംഗികപീഡനപരാതി നല്‍കിയത്‌. 1983-84 അധ്യയനവര്‍ഷത്തിലായിരുന്നു സംഭവം.
നേരത്തേ, പാലോ ആള്‍ട്ടോ സര്‍വകലാശാലയിലെ പ്രഫ. ക്രിസ്‌റ്റീന്‍ ബ്ലാസെയും ബ്രെറ്റിനെതിരേ പരാതി നല്‍കിയിരുന്നു. 1980-ല്‍ നടന്ന ഹൈസ്‌ക്കൂള്‍ പാര്‍ട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ബ്രെറ്റ്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ക്രിസ്‌റ്റീന്റെ ആരോപണം. "ദ ന്യൂയോര്‍ക്കര്‍" മാഗസിനാണു വാര്‍ത്ത പുറത്തുവിട്ടത്‌.
രണ്ടാമതും ലൈംഗികപീഡനപരാതി ഉയര്‍ന്നതോടെ ബ്രെറ്റിനെ സുപ്രീം കോടതിയില്‍ അസോസിയേറ്റ്‌ ജസ്‌റ്റിസായി നിയമിക്കാനുള്ള നീക്കം അനിശ്‌ചിതത്വത്തിലായി. രണ്ടാമത്തെ ലൈംഗികാരോപണം ജസ്‌റ്റിസ്‌ ബ്രെറ്റ്‌ നിഷേധിച്ചു. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കു വിരമിക്കലില്ല. ആയുഷ്‌ക്കാലത്തേക്കാണു നിയമനം.

Ads by Google
Tuesday 25 Sep 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW