Thursday, October 18, 2018 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.26 AM

സോലിഹ്‌ പുതിയ പ്രസിഡന്റ്‌ : യാമീന്‍ തോല്‍വി സമ്മതിച്ചു; മാലദ്വീപില്‍ ആശങ്ക നീങ്ങി

uploads/news/2018/09/251294/in3.jpg

കൊളംബോ: മാലദ്വീപ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ്‌ അബ്‌ദുള്ള യാമീനു തോല്‍വി. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാര്‍ഥിയായി മത്സരിച്ച ഇബ്രാഹിം മുഹമ്മദ്‌ സോലിഹാണു വിജയി.
തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നു എന്നും സോലിഹിനെ നേരിട്ടുകണ്ട്‌ അഭിനന്ദനം അറിയിച്ചെന്നും യാമീന്‍ അറിയിച്ചതോടെ അദ്ദേഹം അധികാരം വിട്ടുകൊടുത്തേക്കില്ലെന്ന ആശങ്കയ്‌ക്കു വിരാമമായി. കടുത്ത ചൈനീസ്‌ ചായ്‌വുള്ള യാമീന്റെ പരാജയം ഇന്ത്യക്ക്‌ ആശ്വാസവുമായി. സോലിഹിനും മാലദ്വീപ്‌ ജനതയ്‌ക്കും ഇന്ത്യ അഭിനന്ദനമറിയിച്ചു.
രാഷ്‌ട്രീയ എതിരാളികളെ ജയിലിലടയ്‌ക്കുകയോ നാടുകടത്തുകയോ ചെയ്‌ത യാമീന്‍, മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കപ്പെടുമെന്ന ഭീതി ശക്‌തമായിരുന്നു. സോലിഹ്‌ 58.3 ശതമാനം വോട്ട്‌ നേടി. യാമീന്‌ 41.7 ശതമാനം വോട്ട്‌ ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന്‌ ഒരാഴ്‌ച കാക്കണം.
സോലിഹ്‌ വിജയമുറപ്പിച്ചതോടെ അനുയായികള്‍ മാലദ്വീപ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ മഞ്ഞപ്പതാകകളുമായി നിരത്തുകള്‍ കീഴടക്കി.
യാമീനിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിച്ചിരുന്ന ചൈനയ്‌ക്കു തെരഞ്ഞെടുപ്പുഫലം തിരിച്ചടിയായി. അധികാരക്കൈമാറ്റം ഉണ്ടാകുന്നതോടെ മാലദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ.

Ads by Google
Tuesday 25 Sep 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW