Wednesday, October 24, 2018 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.26 AM

ചൈനീസ്‌ കമ്പനിയുടെ തട്ടിപ്പ്‌: 270 കോടി യൂറോ തിരിച്ചുപിടിക്കാന്‍ ബ്രിട്ടന്‌് രണ്ടു മാസം സമയം

ബ്രസല്‍സ്‌: ചൈനീസ്‌ ഇറക്കുമതി സ്‌ഥാപനത്തിന്റെ തട്ടിപ്പ്‌ അവഗണിച്ചതു മൂലം കസ്‌റ്റംസ്‌ ഡ്യൂട്ടി ഇനത്തില്‍ നഷ്‌ടമായ 270 കോടി യൂറോ (330 കോടി ഡോളര്‍) തിരിച്ചുപിടിക്കാന്‍ യുറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്‌ രണ്ടു മാസം സമയം അനുവദിച്ചു. പണം തിരിച്ചുപിടിച്ചില്ലെങ്കില്‍ വിഷയം യൂറോപ്യന്‍ യുണിയന്‍ കോടതിക്കു വിടുമെന്നും മുന്നറിയിപ്പ്‌. ബ്രെക്‌സിറ്റ്‌ ചര്‍ച്ചകളുമായി ബന്ധപ്പെട്ടു യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണു പുതിയ ആവശ്യം. തുണിത്തരങ്ങളും പാദരക്ഷകളും ഇറക്കുമതി ചെയ്യുന്ന ചൈനീസ്‌ സ്‌ഥാപനത്തിന്റെ തട്ടിപ്പിനെക്കുറിച്ച്‌ ബ്രിട്ടനു മുന്നറിയിപ്പ്‌ നല്‍കിയിട്ടും അവണിക്കുകയായിരുന്നെന്ന്‌ യുറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ കുറ്റപ്പെടുത്തി.

Ads by Google
Tuesday 25 Sep 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW